
റിയാദ്: സൗദിയിൽ കൈക്കൂലി, ചൂഷണം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിലേർപ്പെട്ട 176 പേർ കസ്റ്റഡിയിൽ. ഒരു മാസത്തിനിടയിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) വ്യക്തമാക്കി.
3601 നിരീക്ഷണം നടത്തുകയും സംശയാസ്പദമായ 369 പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, പാർപ്പിടം എന്നീ മന്ത്രാലയങ്ങളിലെയും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെയും ജീവനക്കാരും ഇതിലുൾപ്പെടുന്നു. ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് 176 പൗരന്മാരെയും താമസക്കാരെയും അറസ്റ്റ് ചെയ്തതായി അതോറിറ്റി പറഞ്ഞു. കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യുക, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ടവരാണവർ. ചിലരെ ജാമ്യത്തിൽ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട പതിവ് നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുവെന്നും അതോറിറ്റി പറഞ്ഞു.
Read Also –
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ശ്മശാനങ്ങൾ വിപുലീകരിക്കാൻ റിയാദ് മുനിസിപ്പാലിറ്റിയുടെ പദ്ധതിക്ക് തുടക്കമായി. 11 ഓളം പൊതുശ്മശാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. നിലവിലെ സ്മശാനങ്ങളുടെ വികസനവും മോടിപിടിപ്പിക്കലും ഇതിെൻറ ഭാഗമായി നടക്കും.
കൂടാതെ ഓരോ ശ്മശാനത്തിലും സംസ്കരിക്കപ്പെടുന്ന ആളുകളെ തിരിച്ചറിയാൻ പാകത്തിൽ ഖബറുകൾക്ക് നമ്പർ ഇടും. സന്ദർശന വേളയിൽ പ്രാർഥിക്കുന്നവർക്ക് ചൂടിൽനിന്ന് രക്ഷനേടുന്നതിന് ഇവിടങ്ങളിൽ തണൽ കുടകൾ ഒരുക്കും. പ്രായമായവർക്കും വൈകല്യം ഉള്ളവർക്കും സഞ്ചാരത്തിന് വാഹന സൗകര്യവും ഒരുക്കും. തണൽ മരങ്ങൾ വ്യാപകമായി വെച്ച് പിടിപ്പിക്കും. ഇവിടം സന്ദർശിക്കുമ്പോൾ അവയുടെ ലൊക്കേഷനുകൾ അറിയുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലൊക്കേഷൻ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ സന്ദർശകർക്ക് ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. റിയാദിലെ പ്രധാന ശ്മശാനങ്ങളിൽ ഒന്നായ ഊദ് മഖ്ബറയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായും മുനിസിപ്പാലിറ്റി അറിയിച്ചു.
Last Updated Oct 17, 2023, 10:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]