
ഡല്‍ഹി: 69മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ആരംഭിച്ചു. ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നു. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് സമ്മാനം. ഹോം സിനിമയിലെ അഭിനയത്തിന് നടന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി.മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്കാരം ഏറ്റുവാങ്ങി. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മേപ്പടിയാന് എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം.