
തൃശൂർ: കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാലു കോളേജ് വിദ്യാർഥികൾക്ക് ദാരുണന്ത്യം. കുറ്റൂർ സ്വദേശികളായ നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ,അബി ജോൺ , അർജുൻ അലോഷ്യസ് എന്നിവരാണ് മരണപ്പെട്ടത്. തൃശൂർ സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാർഥിയാണ് അബി ജോൺ. മറ്റു മൂന്നു പേരും തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്നവരാണ്. ഉച്ചയ്ക്കു ശേഷമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഒരാൾ വെള്ളത്തിൽ മുങ്ങിതാണുപ്പോയപ്പോൾ മറ്റുള്ള മൂന്ന് പേർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും നാലു പേരെയും രക്ഷിക്കാനായില്ല. നാലു പേരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വേറെയും വിദ്യാർഥികളിൽ ഉണ്ടായിരുന്നെങ്കിലും നാലു പേർ മാത്രമാണ് കുളിക്കാനിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണെന്നാണ് നാട്ടുകാർ പറയുന്നത്.