
ഇടുക്കി: ജില്ലയിലെ മൃഗസംരക്ഷണ, ക്ഷീര മേഖലയിലെയും, മത്സ്യകൃഷി മേഖലയിലെയും കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.അതാത് പഞ്ചായത്ത് തല മൃഗാശുപത്രികളുമായും , മേഖലാ ഡയറി/ഫിഷറീസ് ഓഫീസുകളുമായും ബന്ധപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം. നവംബർ 30 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
കർഷകർക്ക് പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങൾക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യാമാക്കുന്നതിനും കിസാൻ ക്രെഡിറ്റ് കാർഡ് അത്യാവശ്യമാണ്. കർഷകർക്ക് പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യാമാക്കുന്നതിനും പക്ഷിമൃഗാദികളെ വളർത്തുന്നതിനും, ഉൾനാടൻ മത്സ്യകൃഷി, ചെമ്മീൻ കൃഷി, മറ്റ് ജലജീവികളുടെ കൃഷി, മത്സ്യബന്ധനം മുതലായ വിവിധ ആവശ്യങ്ങൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്താം. സ്വന്തമായി ഭൂമിയുള്ളവർക്കും പാട്ടത്തിന് കൃഷി ചെയ്യുന്നവർക്കും അപേക്ഷിക്കാം.
വ്യക്തിഗത ഗുണഭോക്താകൾക്കും, സ്വയം സഹായ സംഘങ്ങൾക്കും, വനിതാ സംഘങ്ങൾക്കും, പാട്ടകൃഷി ചെയ്യുന്നവർക്കും, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കും പ്രയോജനം ലഭിക്കും. ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെ ഈടില്ലാതെ വായ്പയും ലഭിക്കുന്നതാണ്.
ആവശ്യമായ രേഖകൾ
1)തിരിച്ചറിയൽ രേഖ(വേട്ടേ്ഴ്സ് ഐ.ഡി/പാൻ കാർഡ് /ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് മുതലായവയിൽ ഏതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ).2)സ്ഥിരതാമസ രേഖ (2 മാസത്തിൽ താഴെപ്പഴക്കമുള്ള ഫോണ്‍ ബില്ല്/കരം രസീത്/വൈദ്യുതി ബില്ല്/വോട്ടേ്ഴ്സ് ഐ.ഡി/പാസ്സ്പോർട്ട് /ആധാർ കാർഡ്/സർക്കാർ വകുപ്പുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നല്കുന്ന സർട്ടിഫിക്കറ്റ്). 3)അപേക്ഷകരുടെ 6 മാസത്തിനുളളിൽ എടുത്ത 2 പാസ് പോർട്ട് സൈസ് ഫോട്ടോ.
4) പൂരിപ്പിച്ച അപേക്ഷ ഫോം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]