
ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശനം നടത്തും. ഇറാനുമായുള്ള സംഘർഷ സാധ്യത യും ചർച്ച ചെയ്യും.
ഹമാസ് ഭരിക്കുന്ന ഗാസയ്ക്കെതിരായ ഉപരോധം ഇസ്രായേൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ധനത്തിന്റെയും ഭക്ഷണ സാമഗ്രികളുടെയും ലഭ്യത നിയന്ത്രിച്ചിട്ടുണ്ട്.
യു.എസ് ചൊവ്വാഴ്ച പുലർച്ചെ ടെൽ അവീവിൽ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.
ഇസ്രയേൽ സന്ദർശിച്ച ശേഷം ബൈഡൻ ജോർദാനിലേക്ക് പോകുകയും അബ്ദുല്ല രാജാവ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരെ കാണുമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.