
പാലക്കാട് : ജില്ലാ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ചെസ് മത്സരം നടത്തുന്നു. കൊല്ലങ്കോട് ശ്രീ വിദ്യാലയ സ്കൂളിൽ 29ന് രാവിലെ 10നു മത്സരങ്ങൾ ആരംഭിക്കും. 6,8,10,12,14,16 വയസ്സ് എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരം ഉണ്ടാകും. താൽപര്യമുള്ളവർ 22നകം പേരു റജിസ്റ്റർ ചെയ്യണം. വിജയികൾ സംസ്ഥാന സ്കൂൾ ചെസ് മത്സരത്തിനു യോഗ്യത നേടും. ഫോൺ: 9496351944.