

കോട്ടയം നാല്പാത്തിമല-അതിരമ്പുഴ റോഡിൽ അപകടം ; നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ വീടിന്റെ മുൻഭാഗം തകർന്നു ; സംഭവ സ്ഥലത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി
സ്വന്തം ലേഖകൻ
കോട്ടയം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാല്പാത്തിമല-അതിരമ്പുഴ റോഡിൽ പന്പ് ഹൗസിനു സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്.
മ്ലാങ്കുഴി മായിൻകുട്ടിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. കോട്ടയം പിറവം റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വീടിന്റെ മുൻഭാഗം തകർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട സമയത്ത് സ്കൂൾ കുട്ടികളടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവ സ്ഥലത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.
അതിരന്പുഴ-യൂണിവേഴ്സിറ്റി-മാന്നാനം റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ നാല്പാത്തിമല-അതിരമ്പുഴ റോഡിലൂടെയാണ് ബസുകൾ സർവീസ് നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]