കൊച്ചി ∙
കളിലെ ശുചിമുറികൾ ഇന്ധനം നിറയ്ക്കാനെത്തുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പെട്രോൾ പമ്പുടമകൾക്ക് വീണ്ടും തിരിച്ചടി.
യാത്രക്കാരെയും, മറ്റുള്ളവരെയും ദേശീയപാതയിലെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ സമയവും ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇതു സംബന്ധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ച് നിരാകരിച്ചത്.
ദേശീയപാതകളിൽ ശുചിമുറി സൗകര്യം ഏർപ്പെടുത്തേണ്ടത് ദേശീയപാത അതോറിറ്റിയുടെ ജോലിയാണെന്ന് ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് അമിത് റാവൽ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. എന്നാൽ ദേശീയപാതകളിലൊന്നും ശുചിമുറികളില്ല.
അവ അടച്ചിട്ടിരിക്കുകയാണ്. പുറംരാജ്യങ്ങളിലൊക്കെ പോയാൽ ഒരു നിശ്ചിത ദൂരം ദേശീയപാതകളിലൂടെ സഞ്ചരിച്ചാൽ വിശ്രമിക്കാനും ശുചിമുറി ഉപയോഗിക്കാനുമൊക്കെ സൗകര്യമുണ്ടാകും.
എന്നാൽ ഇവിടെ അതൊന്നുമില്ല. അതുകൊണ്ടു തന്നെ ദേശീയപാതകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ ഭാരം കൂടി പെട്രോൾ പമ്പുടമകൾ അനുഭവിക്കേണ്ടി വരുന്നുവെന്നും അത് മോശം കാര്യമാണെന്നും കോടതി പറഞ്ഞു.
തുടർന്നാണ് ദേശീയപാതകളിലെ ശുചിമുറികൾ യാത്രക്കാർക്കും മറ്റുള്ളവർക്കും ഉപയോഗിക്കാമെന്നും പമ്പുകളുടെ വാതിൽക്കൽ ശുചിമുറി സൗകര്യവും വെള്ളവുെമാക്കെ ലഭ്യമാണെന്ന ബോർഡ് വയ്ക്കാനും കോടതി നിർദേശം നൽകിയത്.
അതേസമയം, മറ്റു സ്ഥലങ്ങളിലെ പമ്പുകളിൽ യാത്രക്കാർക്കും ഇന്ധനം നിറയ്ക്കാൻ എത്തുന്നവർക്കും ശുചിമുറി സൗകര്യം ഉപയോഗിക്കാൻ പറ്റണം. പൊതുജനങ്ങൾക്ക് ഈ സൗകര്യം അനുവദിക്കണോ എന്നത് പെട്രോൾ പമ്പുടമകളുടെ വിവേചനാധികാരമാണെന്നും കോടതി വ്യക്തമാക്കി.
തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ പമ്പുകൾ യാത്രക്കാർക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി.
ഇതിനെതിരെയാണ് പമ്പുടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]