കൊച്ചി ∙ തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന്
നേതാവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന കെ.ജെ.ഷൈൻ. മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് എല്ലാ തെളിവുകളുമടക്കം പരാതി നൽകുന്നുവെന്നും അവർ
കുറിച്ചു.
കെ.ജെ.ഷൈനിനു പിന്തുണയുമായി സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തി. ഷൈനിനെയും ജില്ലയിലെ ഒരു സിപിഎം എംഎൽഎയേയും ചേർത്തുള്ള അപവാദ പ്രചാരണങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് അവർ പ്രതികരണവുമായി രംഗത്തെത്തിയത്.
തന്നെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വച്ച് നെറികെട്ട
പ്രചാരണമാണ് നടക്കുന്നതെന്നും ഈ ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷൈൻ പറഞ്ഞു.
‘‘പൊതുപ്രവർത്തക എന്ന നിലയിൽ കോളജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് മുതലാണ്.
രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എന്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്.
പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരായി മ്ലേച്ഛമായ
നടത്തുന്നവർ എത്ര വികൃതമനസ്ക്കരാണ്? സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹികമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, ജീവിതപങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം.
കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദപ്രചരണങ്ങളും നേരിട്ടവരാണ് നമുക്ക് മുമ്പേ സഞ്ചരിച്ചവര്‍.
ആന്തരിക ജീര്‍ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി എന്റെ പേരും ചിത്രവും വച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രി, സംസ്ഥാന െപാലീസ് മേധാവി, സംസ്ഥാന വനിതാ കമ്മിഷന് എന്നിവര്‍ക്ക് പരാതി നല്‍കുകയാണ്’’– കെ.ജെ.ഷൈൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലൂടെ മുഖം നഷ്ടപ്പെട്ട
കോൺഗ്രസാണ് ഇത്തരത്തില്‍ തീർത്തും വ്യാജമായ വാർത്തയ്ക്കു പിന്നിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ് പ്രതികരിച്ചു. ഷൈൻ ടീച്ചർക്ക് പാർട്ടി നിയമപരവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും നൽകും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയവര്‍ ആക്രമിക്കപ്പെട്ടു. ഇരകളെത്തന്നെ ആക്രമിക്കുകയാണ് അവർ ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വന്ന കോൺഗ്രസിന്റെ വനിതാ നേതാക്കളെപ്പോലും പുലഭ്യം പറഞ്ഞു. അത്തരം ഹീനമായ പ്രവൃത്തികളുടെ തുടർച്ചയാണ് ഇപ്പോൾ ഷൈൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]