ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റ്, ഇന്ത്യയുടെ ഒത്തുകളിയിലെ സ്ഥിരം പങ്കാളിയാണെന്ന് മുൻ പാകിസ്ഥാൻ നായകൻ റമീസ് രാജയുടെ ഗുരുതര ആരോപണം. യുഎഇക്കെതിരായ മത്സരത്തിൽ ബഹിഷ്കരണ ഭീഷണി മുഴക്കിയതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് ആസ്ഥാനത്ത് നടന്ന അടിയന്തര യോഗത്തിലാണ് റമീസ് രാജ വിവാദപരമായ ഈ പ്രസ്താവന നടത്തിയത്.
പിസിബി ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനുമായ മുഹ്സിൻ നഖ്വിയുടെ സാന്നിധ്യത്തിലായിരുന്നു പൈക്രോഫ്റ്റിനെതിരെ റമീസ് രാജ ആരോപണം ഉന്നയിച്ചത്. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ മാച്ച് റഫറിയാണ് പൈക്രോഫ്റ്റെന്നും, ഇന്ത്യക്ക് അനുകൂലമായി നിലപാടെടുക്കുന്നതിൽ അദ്ദേഹം കുപ്രസിദ്ധനാണെന്നും റമീസ് രാജ പറഞ്ഞു.
പൈക്രോഫ്റ്റ് ഇന്ത്യയുടെ 90-ൽ അധികം മത്സരങ്ങൾ നിയന്ത്രിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കണക്കുകള് പറയുന്നത് എന്നാൽ, റമീസ് രാജയുടെ ഈ ആരോപണത്തിന് പിന്നാലെ ആൻഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ എത്ര മത്സരങ്ങളിൽ റഫറിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നതിൻ്റെ യഥാർത്ഥ കണക്കുകൾ പുറത്തുവന്നു.
600-ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ റഫറിയായിട്ടുള്ള പൈക്രോഫ്റ്റ് ഇന്ത്യയുടെ 124 മത്സരങ്ങളിലാണ് സേവനമനുഷ്ഠിച്ചിട്ടുള്ളത്. പൈക്രോഫ്റ്റ് ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയാണ് – 135 മത്സരങ്ങൾ.
രണ്ടാം സ്ഥാനത്ത് 132 മത്സരങ്ങളുമായി ശ്രീലങ്കയും, 124 മത്സരങ്ങളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. പാകിസ്ഥാന്റെ 102 മത്സരങ്ങളിലും പൈക്രോഫ്റ്റ് റഫറിയായിരുന്നു എന്ന വസ്തുത റമീസ് രാജ സൗകര്യപൂർവം മറച്ചുവെച്ചുവെന്ന് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു.
Controversial match referee “Andy Pycroft is a favourite of India. He has been the referee 90 times in India’s matches” says Ramiz Raja pic.twitter.com/JdwGi54nJ5 — Ihtisham Ul Haq (@iihtishamm) September 17, 2025 ഇതിനെല്ലാം പുറമെ, റമീസ് രാജ ആരോപിക്കുന്നതുപോലെ ഒരു മത്സരത്തിന്റെ ഫലം തീരുമാനിക്കുന്നതിൽ ഓൺഫീൽഡ് അമ്പയർമാരുടെ പങ്ക് പോലും മാച്ച് റഫറിക്കില്ലെന്നതാണ് വാസ്തവം.
ഐസിസിയുടെ പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, അച്ചടക്കലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുക എന്നിവ മാത്രമാണ് മാച്ച് റഫറിയുടെ ചുമതല. എന്നിട്ടും ‘ഇന്ത്യയുടെ സ്ഥിരം ഒത്തുകളിക്കാരൻ’ എന്നാണ് റമീസ് രാജ പൈക്രോഫ്റ്റിനെ വിശേഷിപ്പിച്ചത്.
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിൽ ടോസിനുശേഷം ഇന്ത്യൻ നായകനുമായി ഹസ്തദാനം ചെയ്യരുതെന്ന് പാക് നായകൻ സൽമാൻ ആഘയ്ക്ക് പൈക്രോഫ്റ്റ് നിർദ്ദേശം നൽകിയെന്നാരോപിച്ച് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ യുഎഇക്കെതിരായ മത്സരത്തിൽ നിന്നും ടൂർണമെന്റിൽ നിന്നും പിന്മാറുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കി.
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം, മത്സരം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.
മത്സരത്തിൽ യുഎഇയെ പരാജയപ്പെടുത്തി പാകിസ്ഥാൻ സൂപ്പർ ഫോറിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന സൂപ്പർ ഫോർ ഘട്ടത്തിൽ പാകിസ്ഥാൻ വീണ്ടും ഇന്ത്യയെ നേരിടും.
വാർത്തകൾ വിശദമായി വായിക്കുവാൻ newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

