തിരുവനന്തപുരം: ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ പീറ്റർ (84) ആണ് മരിച്ചത്.
കോട്ടപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപം വച്ച് ഇന്നലെ വൈകിട്ടായിരുന്നു അപകടം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങുകയായിരുന്നു പീറ്റർ.
ഈ സമയത്താണ് ഇതുവഴി വന്ന ഓട്ടോറിക്ഷ പീറ്ററെ ഇടിച്ചിട്ടത്. എന്നാൽ ഓട്ടോ നിർത്താതെ പോവുകയായിരുന്നു.
തുടർന്ന് നാട്ടുകാർ എത്തി പീറ്ററെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു. അത്യാസന്ന നിലയിൽ ചികിത്സയിലിരിക്കെ മരണം ആശുപത്രിയിലെത്തിച്ചപ്പോൾ അത്യാസന്ന നിലയിലായിരുന്ന പീറ്ററിനെ ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിച്ചു.
എങ്കിലും ഇന്ന് പുലർച്ചെയോടെ ചികിത്സയിലിരിക്കെ പീറ്റർ മരണമടയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പീറ്ററെ ഇടിച്ചിട്ട
ഓട്ടോറിക്ഷ ഏതെന്ന് രാത്രി തന്നെ തിരിച്ചറിയുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പീറ്ററുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]