എൺപത്തിമൂന്നുകാരനായ ജേക്കബ് തോമസും (ജോണി) ഭാര്യ എഴുപത്തിയെട്ടുകാരി വത്സ എലിസബത്ത് ജേക്കബും ചെങ്ങന്നൂർ മുളക്കുഴ മാർത്തോമ്മാ പള്ളിവളപ്പിലെ
കോർട്ടിൽ മുഴക്കുന്ന സ്ട്രോക്കുകൾക്ക് ഇന്നും ചെറുപ്പത്തിന്റെ കരുത്ത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6 മുതൽ 7 വരെ ഇരുവരും കോർട്ടിലുണ്ടാകും.
ഇന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടാത്തതിനു കാരണം മുടങ്ങാത്ത ഈ ബാഡ്മിന്റൻ കളിയെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ ദമ്പതികൾ.
ബാഡ്മിന്റൻ നൽകിയ ഫിറ്റ്നസ്
‘കാര്യമായൊരു പനി പോലും വന്നിട്ടില്ല. ആറു കൊല്ലം മുൻപുവരെ രണ്ടും മൂന്നും മണിക്കൂർ ബാഡ്മിന്റൻ കളിക്കുന്നതു പതിവായിരുന്നു.
വൈഎംസിഎയിൽ കുട്ടികൾക്കു സൗജന്യമായി ബാഡ്മിന്റൻ പരിശീലനവും നൽകി. പള്ളിവളപ്പിലെ കോർട്ടിലും രണ്ടു വർഷത്തോളം പരിശീലനം നൽകിയിരുന്നു.’ – ബാഡ്മിന്റൻ കളി കൊണ്ടു നേടിയ ഫിറ്റ്നസിന് ജേക്കബ് വാക്കുകൾകൊണ്ട് അടിവരയിടുന്നു.
കുവൈത്തിൽ ടയോട്ട
കാറുകളുടെ ഏജൻസിയായ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജേക്കബിനു ജോലി. ജോലി കഴിഞ്ഞാൽ ഓഫിസിൽ നിന്നു ബാഡ്മിന്റൻ കളിക്കാനായി ഇന്ത്യൻ ആർട്സ് സർക്കിളിലെത്തും.
അപ്പോഴേക്കും വീട്ടിൽ നിന്നു വത്സയും മക്കളും അവിടേക്ക് എത്തിയിരിക്കും. എല്ലാ വർഷവും സംഘടിപ്പിച്ചിരുന്ന ഓൾ കുവൈത്ത് ബാഡ്മിന്റൻ ടൂർണമെന്റിന്റെ പ്രധാന സംഘാടകനായിരുന്നു.
കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും റഫറിയായും പ്രവർത്തിച്ചു. എൺപതുകളിൽ കുവൈത്തിലെ ബാഡ്മിന്റൻ ടൂർണമെന്റുകളിൽ ജേതാക്കളായിരുന്നു ഇരുവരും.
പ്രായത്തെ തോൽപിച്ച്
27 വർഷത്തെ സേവനത്തിനൊടുവിൽ 1990–ലാണ് ജേക്കബ് നാട്ടിൽ മടങ്ങിയെത്തിയത്.
അന്നു മുതൽ ചെങ്ങന്നൂർ വൈഎംസിഎയിലെ ബാഡ്മിന്റൻ കോർട്ടിൽ സജീവമായിരുന്നു ഇരുവരും.
ചങ്ങനാശേരി അസംപ്ഷൻ കോളജിലെ പഠനകാലത്ത് ഓൾ കേരള ബാഡ്മിന്റൻ ടൂർണമെന്റിൽ വിജയിയായിരുന്നു വത്സ. കുവൈത്തിലും നാട്ടിലും ബാഡ്മിന്റൻ പരിശീലിപ്പിച്ചു.
കുവൈത്തിൽ പ്രശസ്ത ബാഡ്മിന്റൻ താരം പ്രകാശ് പദുക്കോണിനൊപ്പം കളിക്കാനായത് മിന്നുന്ന ഓർമയാണ്.
മക്കളായ സൂസൻ ജേക്കബും മാത്യു ജേക്കബും നന്നായി ബാഡ്മിന്റൻ കളിക്കും. മുളക്കുഴ വടക്കനേത്ത് വീടിന്റെ സ്വീകരണമുറിയിലെ ഷെൽഫിൽ നിറയെ ട്രോഫികളാണ്.
ഒക്കെയും ബാഡ്മിന്റൻ കളിയിലെ വിജയമുദ്രകൾ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]