ഈ ആഴ്ച ബിഗ് ബോസ് വീടൊരു ഹോട്ടലായി മാറിയിരിക്കുകയാണ്. മത്സരാത്ഥികൾ ഹോട്ടൽ ജീവനക്കാരായാണ് വരും ദിവസങ്ങളിൽ ബിബി വീട്ടിൽ നിൽക്കുന്നത്.
ഹോട്ടലിലെ അതിഥികളായി ആദ്യ രണ്ട് ദിവസം മുൻ ബിഗ് ബോസ് മത്സരാത്ഥികളായ ഷിയാസ് കരീം, ശോഭ വിശ്വനാഥ് എന്നിവർ എത്തുകയുണ്ടായി. ഇന്ന് ബിഗ് ബോസ് വീട്ടിലെത്തിയത് സീസൺ 4 ലെ ഫൈനലിസ്റ്റായ റിയാസ് സലിം ആയിരുന്നു.
റിയാസ് എത്തിയതോടെ മുൻ അതിഥികളായ ഷിയാസ് കരീമും, ശോഭ വിശ്വനാഥും ബിബി ഹോട്ടലിൽ നിന്നും ചെക്ക്ഔട്ട് ചെയ്യുകയുണ്ടായി. റിയാസ് എത്തിയതോടെ ജനറൽ മാനേജർ ലക്ഷ്മിയുടെ നേതൃത്വത്തിൽ ഹോട്ടൽ ജീവനക്കാർക്ക് സ്റ്റാർ വിതരണം ചെയ്യുകയുണ്ടായി.
ബിന്നി, അനീഷ്, ജിസെൽ, നെവിൻ, അക്ബർ, അനുമോൾ, നൂറ, അഭിലാഷ് അനുമോൾ, നൂറ, അഭിലാഷ് എന്നിവർക്ക് ഓരോ സ്റ്റാർ വീതവും ഷാനവാസിന് 2 സ്റ്റാർ വീതവുമാണ് നൽകിയത്. ഒനീലിന് കൊടുത്ത സ്റ്റാർ തിരിച്ചെടുത്ത് അനുവിന് കൊടുത്തതിൽ പ്രതിഷേധിച്ച് അഭിലാഷ് തനിക്ക് കിട്ടിയ സ്റ്റാർ ഒനീലിന് തന്നെ നൽകണമെന്ന് ആഗ്രഹം പറയുന്നുണ്ട്.
എന്നാൽ അത് സാധ്യമല്ല എന്നാണ് ജി.എം ലക്ഷ്മി മറുപടിയായി പറയുന്നത്. ഇതുവരെ സ്റ്റാർ ലഭിച്ചതിൽ നാലെണ്ണവുമായി ഷാനവാസാണ് മുന്നിലുള്ളത് 3 സ്റ്റാർ ലഭിച്ച ഒനീൽ തൊട്ടുപിന്നിലുണ്ട്.
റെനയ്ക്ക് സ്റ്റാർ ലഭിക്കാത്തതിൽ അവൾ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ബിഗ് ബോസ്സിന്റെ നിർദ്ദേശപ്രകാരം റിയാസിനെ ഏൽപ്പിച്ചിരിക്കുന്നത് രഹസ്യ ടാസ്ക് ആണ്.
അനീഷിനെ കൊണ്ട് ഷാനവാസിനെ ഇഷ്ടമാണെന്ന് പറയിപ്പിക്കുക, ജിസെലിനെയും ആര്യനെയും അനുമോളെയും ഒരുമിച്ച് കൺഫെഷൻ റൂമിനടുത്തുള്ള ക്യാമറയിൽ ഒരുമിച്ച് കൊണ്ടുവരിക, ഹോട്ടലിലുള്ള ജീവനക്കാരെകൊണ്ട് ‘കണ്ണാം തുമ്പി പോരാമോ’ എന്ന പാട്ട് പാടിക്കുക തുടങ്ങീ മൂന്ന് ടാസ്കുകളാണ് നൽകിയിരുന്നത്. ഇത്രയും ടാസ്ക് ജീവനക്കാർ പൂർത്തികരിച്ചാൽ അവർക്ക് കൃത്യമായുള്ള പ്രതിഫലം നൽകുമെന്നാണ് ബിഗ് ബോസ് ഓഫർ നൽകിയിരിക്കുന്നത്.
എന്തായാലും ടാസ്ക് കൃത്യമായി പൂർത്തിയാക്കിയത് കൊണ്ട് തന്നെ എന്ത് പ്രതിഫലമാണ് ബിഗ് ബോസ് അവർക്ക് നൽകുന്നതെന്ന് കാത്തിരുന്ന കാണാം. ബിബി ഹോട്ടൽ ടാസ്ക് ബിഗ് ബോസ് ഷോയിലെ ഐകോണിക് ടാസ്കുകളിൽ ഒന്നാണ് ബിബി ഹോട്ടൽ.
ബിഗ് ബോസ് വീട് ഒരു ഹോട്ടലായി മാറുകയും അതിഥികളായി മുൻ സീസണുകളിലെ പ്രധാന മത്സരാർത്ഥികൾ എത്തുകയും ചെയ്യുന്ന രസകരമായ ടാസ്ക്. ഈ ഹോട്ടൽ ടാസ്ക് പലപ്പോഴും ബിഗ് ബോസ് ഷോയിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്.
വരും ദിവസങ്ങിൽ ഇനി കൂടുതൽ അതിഥികൾ എത്തുമോ എന്നും വീട്ടിലെ ഗെയിമുകളിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉടനാകാൻ പോകുന്നതെന്നുമാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]