തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ ഡ്രൈവിംഗ് പഠനത്തിനിടെ 18 വയസുകാരിയെ ഉപദ്രവിച്ച പരിശീലകൻ അറസ്റ്റിൽ. മാറനല്ലൂർ സ്വദേശി സുരേഷാണ് പൊലീസ് കസ്റ്റഡിയിലായത്.
ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. മാറനെല്ലൂർ വണ്ടന്നൂർ ഭാഗത്ത് വെച്ചാണ് ഡ്രൈവിംഗ് പരീശീലനത്തിനിടെ പെൺകുട്ടിയോട് പരിശീലകനായ സുരേഷ് അപമര്യാദയായി പെരുമാറിയത്. മോശം പെരുമാറ്റം പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി സുരേഷിനെ പിടികൂടി. പൊലീസിന് കൈമാറുകയായിരുന്നു.
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറനെല്ലൂർ പൊലീസ് കേസെടുത്തു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഊരൂട്ടമ്പലം പൂരം ഡ്രൈവിംഗ് സ്കൂളിലെ പരിശീലകനാണ് അറസ്റ്റിലായ സുരേഷ്. മാറനല്ലൂർ സ്വദേശിയായ ഇയാൾ നാല് മാസം മുൻപാണ് ഇവിടെ പരിശീലകനായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]