സത്ന: മദ്ധ്യപ്രദേശിലെ സത്ന ജില്ലയില്‍ 21 വയസായ തത്തയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ട്യൂമര്‍ ബാധിച്ച തത്തയെയാണ് ശസ്ത്രക്രിയ നടത്തി ജീവന് രക്ഷിച്ചത്. ഏകദേശം ആറ് മാസം മുമ്പാണ് തത്തയുടെ കഴുത്തില്‍ ഒരു മുഴ കാണപ്പെടുന്നത്. തുടര്‍ന്ന് ക്രമേണ ഇത് വലുതായി വരികയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് തത്തയ്ക്ക് ട്യൂമറാണെന്ന് കണ്ടെത്തിയത്.
കഴുത്തിലെ മുഴ വലുതായി വന്നതോടെ തത്തയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിച്ചില്ല. ഇതോടെ തത്തയുടെ ആരോഗ്യ നില അവശയായി വന്നു. തുടര്‍ന്ന് മൃഗാശുപത്രിയിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ട്യൂമറാണെന്ന് സ്ഥിരീകരിച്ചത്. പക്ഷിയുടെ ഉടമ ചന്ദ്രഭൻ വിശ്വകർമ തത്തമ്മയെ സത്നയിലെ ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടർമാരുടെ അടുത്തെത്തി. തുടർന്ന് നീണ്ടുനിൽക്കുകയും സെപ്റ്റംബർ 15നാണ് ഡോക്ടർമാർ തത്തയെ ശശ്ത്രക്രിയക്ക് വിധേയയാക്കിയത്.
രണ്ട് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവിൽ തത്തയുടെ കഴുത്തിൽ നിന്നും 20 ഗ്രാമോളം വരുന്ന മുഴ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്കു. തത്ത അപകടനില തരണം ചെയ്തെന്നും ആരോഗ്യം മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ട്യൂമർ തത്തയുടെ തൊണ്ടയിലായതിനാൽ ഇത് ബുദ്ധിമുട്ടുള്ള ശസ്ത്രക്രിയയായിരുന്നു. തത്ത ഇപ്പോൾ ആരോഗ്യവതിയാണ്, ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടുണ്ടെന്ന് വെറ്ററിനറി സർജൻ ബാലേന്ദ്ര സിംഗ് പറഞ്ഞു.
Read More : ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയോട് വിവാഹാഭ്യർത്ഥന നടത്തി വിദ്യാർത്ഥി; തലമുറ വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]