മണവും രുചിയും വ്യത്യസ്തതയും കൊണ്ട് പലപ്പോഴും അറിയപ്പെടുന്ന വിഭവങ്ങളാണ് ഇന്ത്യൻ വിഭവങ്ങൾ. ഓരോ സംസ്ഥാനത്തിനുമുണ്ടാവും വ്യത്യസ്തമായ ഓരോ വിഭവങ്ങൾ. എന്തിനേറെ പറയുന്നു, ഓരോ നാട്ടിലും കാണും അവരുടേതു മാത്രമായ ചില വിഭവങ്ങൾ. അതേസമയം തന്നെ ഇന്ത്യൻ ഭക്ഷണത്തെ ചൊല്ലി വലിയ ചർച്ചകളും നടക്കാറുണ്ട്. അതുപോലെ ഒരു ചർച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ വനിതയുടെ പരാമർശം.
ഇന്ത്യയിലെ വിഭവങ്ങളിൽ ചേർക്കുന്ന മസാലകളെ കുറിച്ചാണ് ഇവരുടെ പരാമർശം. ചർച്ചയ്ക്ക് തുടക്കം കുറിച്ചത് ജെഫ് എന്നൊരാളാണ്. ഇന്ത്യൻ വിഭവങ്ങൾ ഭൂമിയിലെ ഏറ്റവും നല്ല വിഭവങ്ങളാണ് എന്നായിരുന്നു ജെഫ് പറഞ്ഞത്. ഒപ്പം വിവിധ കറികളടക്കം വിഭവങ്ങളുടെ ചിത്രവും ഇയാൾ പങ്കുവച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ജെഫിന്റെ പോസ്റ്റ് വൈറലായി മാറി. 24 മില്ല്യണിലധികം പേർ ഈ പോസ്റ്റ് കാണുകയും ചെയ്തു. എന്നാൽ, ഇതിനെ വെല്ലുവിളിക്കും മട്ടിലാണ് ഇന്ത്യയിലെ വിഭവങ്ങളിലിടുന്ന മസാലകൾ വളരെ മോശമാണ് എന്ന് സ്ത്രീ പറഞ്ഞത്. ഇതോടെ മറ്റ് പലരും ഇവിടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നൽകി.
It really, really isn’t. https://t.co/jzoiUW60bl
— Dr. Sydney Watson (@SydneyLWatson) September 16, 2024
‘നിങ്ങളുടെ ഭക്ഷണം രുചികരമാകാൻ വേണ്ടി മോശം മസാലകൾ നിറയ്ക്കേണ്ടി വരികയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണം നല്ലതല്ല’ എന്നായിരുന്നു ഡോ. സിഡ്നി വാട്ട്സൺ എന്ന യുവതി പറഞ്ഞത്. ഇന്ത്യയിലെ ഭക്ഷണം വളരെ അധികം മസാലകൾ ചേർന്നതാണെന്നും അത് കഴിക്കുന്നത് ഒരുതരം പീഡാനുഭവം ആണെന്നുമാണ് സ്ഡ്നിയുടെ അഭിപ്രായം. ഇതോടെ ഇതിനെ വിമർശിച്ചുകൊണ്ട് ഒട്ടേറെപ്പേർ കമന്റ് നൽകി.
ഇന്ത്യയിലെ ഭക്ഷണം വളരെ രുചികരവും വ്യത്യസ്തവുമാണ് എന്ന് അനേകം പേർ കമന്റുകൾ നൽകിയിട്ടുണ്ട്. മറ്റ് പലരും പറഞ്ഞത്, നിങ്ങൾക്ക് ഇഷ്ടമല്ല എന്നതുകൊണ്ട് ഒരു ഭക്ഷണം മോശമാണ് എന്ന് അർത്ഥമില്ല എന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]