ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച ‘വാഴ’ ഇനി ഒടിടിയിലേക്ക്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്ന തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 23ന് (സെപ്തംബർ) ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഹാഷിർ, സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.
ജയ ജയ ജയ ജയ ഹേ , ഗുരുവായൂരമ്പല നടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിപിൻ ദാസിന്റെതാണ് തിരക്കഥ. ഡബ്ല്യു. ബി.ടി. എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി .ബി . അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് നിർമ്മാണം.
ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത വാഴ ഒരു കോടി 44 ലക്ഷം രൂപയാണ് ആദ്യ ദിനത്തിൽ നേടിയത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് അഞ്ച് കോടി 40 ലക്ഷമാണ് ഗ്രോസ് കളക്ഷൻ. നാല് കോടിയാണ് ചിത്രത്തിനായി ചെലവഴിച്ചത്. ഇതുവരെ ചിത്രം 20 കോടി കളക്ഷൻ നേടിയെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘വഴ’ വൻ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ‘വാഴ 2 ബയോപിക് ഒഫ് ബില്യൺ ബ്രോസ്’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴയുടെ അവസാനത്തിൽ തന്നെ ഹാഷിറും ടീമും നായകന്മാരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. നവാഗതനായ സവിൻ എസ് എ ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.