തിരുവനന്തപുരം: അർജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവിൽ കൂടുതൽ പ്രതികരണങ്ങളുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ കേരളത്തിൽ കൊണ്ട് വരാൻ 100 കോടി രൂപ വേണ്ടിവരുമെന്നാണ് മന്ത്രി പറഞ്ഞത്. നവംബർ ആദ്യവാരത്തിൽ അർജന്റീന ഫുട്ബാൾ ടീം പ്രതിനിധി കേരളത്തിൽ എത്തി ഗ്രൗണ്ട് പരിശോധിച്ച ശേഷമാകും ബാക്കി നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കേരളത്തിൽ കളിക്കാൻ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ. അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. പക്ഷേ അവിടെ സീറ്റ് കുറവാണ്. ഇത്തരമൊരു കളി നടക്കുമ്പോൾ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. കൊച്ചിയിൽ മാത്രമാണ് ഇത്തരത്തിൽ സാധിക്കുന്ന സ്ഥലം’,- മന്ത്രി പറഞ്ഞു.
അർജന്റീന ഫുട്ബാൾ ഫെഡറേഷൻ കേരളത്തിൽ അക്കാദമി തുടങ്ങാൻ സന്നദ്ധത അറിയിച്ചുവെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ കായിക സമ്പദ്വവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അർജന്റീന ഫുട്ബാൾ ഫെഡറേഷനുമായി ചർച്ച നടത്തിയത്. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുൻപ് ഡൽഹിയിലെ കളിയിൽ നിന്ന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ മാറാൻ കാരണം ഇത്രയധികം ചെലവ് വരുമെന്നുള്ളതുകൊണ്ടാണ്. കേരളം പോലൊരു സംസ്ഥാനത്ത് അത് ശ്രമിക്കാമെന്ന ഒരു പ്രതീക്ഷയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]