നിങ്ങളൊരു പൂച്ചപ്രേമിയാണോ? ഇനി അഥവാ അല്ലെങ്കിൽ പോലും ഈ വീഡിയോ നിങ്ങളിൽ ഒരു പുഞ്ചിരി വിരിയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പൂച്ചകളുടെയും പട്ടികളുടേയും ഒക്കെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇതും. എന്നാലും, ഇങ്ങനെ ഒരു പൂച്ചയെ നിങ്ങൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് mhisa maya എന്ന യൂസറാണ്. വീഡിയോയിൽ കാണുന്ന പൂച്ച ഒരു ബുദ്ധ സന്യാസിയുടെ വേഷത്തിലാണ് ഉള്ളത്. ഒപ്പം മാലയും കണ്ണടയും ഒക്കെ ധരിച്ചിരിക്കുന്നതും കാണാം. പൂച്ചയ്ക്കരികിലായി ഒരു ബുദ്ധ സന്യാസിയും ഇരിക്കുന്നുണ്ട്. സന്യാസി പൂച്ചയോട് സംസാരിക്കുന്നതാണ് കാണുന്നത്. അദ്ദേഹത്തിന്റെ വചനങ്ങൾ സൂക്ഷ്മമായി കേൾക്കുകയാണ് പൂച്ച. വളരെ ശാന്തമായി ഒരു സന്യാസി എങ്ങനെയാണോ ഇരിക്കുന്നത് അതുപോലെ തന്നെയാണ് ഈ പൂച്ചയുടേയും ഇരിപ്പ്.
‘തായ്ലാൻഡിൽ നിന്നുള്ള ഒരു ബുദ്ധിസ്റ്റ് പൂച്ച അതിന്റെ ധർമ്മപാഠങ്ങൾ കേൾക്കുന്നതാണ് നിങ്ങൾ ഇന്ന് നിങ്ങളുടെ ടൈംലൈനിൽ കാണുന്ന ഏറ്റവും നല്ല കാര്യം’ എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി.
A Buddhist cat in Thailand receiving his Dharma lessons is the best thing you will see on your timeline today😻 pic.twitter.com/K4a9kFHp2s
— mhisa maya (@mhisamaya) September 11, 2024
‘തായ്ലാൻഡിൽ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റാൻ സാധിക്കാത്ത ബുദ്ധ സന്യാസിമാർ പൂച്ചകളായിട്ടാണ് പുനർജനിക്കുന്നത്’ എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. എന്നാലും ഈ പൂച്ചയ്ക്ക് എങ്ങനെയാണ് ഇത്ര ശാന്തതയോടെ ഇരിക്കാനാകുന്നത് എന്നായിരുന്നു മറ്റൊരാളുടെ സംശയം. ശരിക്കും പൂച്ച ഒരു സന്യാസിയായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന് സംശയം പ്രകടിപ്പിച്ചവരും കുറവല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]