‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ബിരിയാണിക്കൊപ്പം കഴിക്കാന് പറ്റിയ നല്ല സ്വാദിഷ്ടമായ ചമ്മന്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പുതിന ഇല -1/4 കപ്പ്
മല്ലി ഇല -1/4 കപ്പ്
കറിവേപ്പില -2 തണ്ട്
ഇഞ്ചി -2 സ്പൂൺ
പച്ചമുളക് -2 എണ്ണം
നാരങ്ങാ നീര്-3 സ്പൂൺ
ഉപ്പ് -1 സ്പൂൺ
തേങ്ങ -1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ബിരിയാണി ചമ്മന്തി തയ്യാറാക്കുന്നതിനായി ആദ്യം മിക്സിയുടെ ജാറിലേയ്ക്ക് മല്ലിയില, പുതിനയില, കറിവേപ്പില, ഇഞ്ചി, പച്ചമുളക്, ഉപ്പ് നാരങ്ങാനീര്, തേങ്ങ എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഒന്ന് അരച്ചെടുക്കണം. വെള്ളമൊട്ടും ചേർക്കാതെ വേണം ഇത് അരച്ചെടുക്കേണ്ടത്. ഇലകളിലെ വെള്ളം മാത്രമാണ് ഈ ഒരു ചമ്മന്തിക്ക് ആവശ്യം. ഇത് കട്ടിയായിട്ട് ഉണ്ടാക്കുമ്പോൾ ഒരു പ്രത്യേക ടേസ്റ്റാണ്. ബിരിയാണിക്കൊപ്പം നമ്മുക്ക് ഇവ വിളമ്പാം. കുറച്ചു വെള്ളം കൂടി ചേർത്ത് ഉണ്ടാക്കിയാൽ ഇത് നമുക്ക് ദോശയുടെയും ഇഡലിയുടെയും കൂടെയും കഴിക്കാം.
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]