ട്രയിന്‍ വരുന്നതിന് മുമ്പ് റെയില്‍വേ പാളം മുറിച്ച് കടക്കുന്നത് ചിലര്‍ക്ക് ഒരു വിനോദമാണ്. അത്യന്തം അപകടകരമാണ് ആ പ്രവര്‍ത്തിയെന്ന് റെയില്‍വേ നിരന്തരം ഓര്പ്പെടുത്തിയാല് ആളുകള്‍ അത് തന്നെ ചെയ്യുന്നു. റെയില്‍പാളം മുറിച്ച് കടക്കുമ്പോള്‍ പ്രത്യേകിച്ചും വളവില്‍ വച്ചാണെങ്കില്‍ ട്രെയിന്‍ വരുന്നത് പോലും നമ്മള് അറിയില്ല. ഫോണിലോ മറ്റോ നോക്കി പാളം മുറിച്ച് കടക്കുമ്പോഴും അത് തന്നെ അവസ്ഥ. ട്രെയിൻ പോകുന്നത് വരെ മൂന്നോ നാലോ മിനിറ്റ് കാത്ത് നിന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പാളം മുറിച്ച് കടക്കാമെങ്കിലും ആളുകള്‍ക്ക് അതിന് മുമ്പ് തന്നെ പാളം മുറിച്ച് കടക്കണമെന്നത് ഒരു നിര്‍ബന്ധം പോലെയാണ്. സമാനമായ ഒരു വീഡിയോ സമൂഹ മധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് വൈറലായി.
രഞ്ചീത് കുമാര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. “പാവം ബുദ്ധൻ സ്വർഗ്ഗത്തിൽ പോകാൻ വന്നു, പക്ഷേ ദൈവം വിസമ്മതിച്ചു, സീറ്റ് ഒഴിഞ്ഞിട്ടില്ല, പഴയ മണി അവശേഷിച്ചു.” എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഒരു വന്ദേഭാരത് ട്രെയിന്‍ പ്ലാറ്റ് ഫോമുള്ള ട്രാക്കിലേക്ക് കയറുമ്പോഴാണ് ഒരു വൃദ്ധന് പാളം മുറിച്ച് കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്നത്. ഈ സമയം പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന ചിലര്‍ ഉച്ചയെടുക്കുന്നതും കേള്‍ക്കാം. അദ്ദേഹം പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞ് കയറി ഒരു കാല് മുന്നോട്ട് വയ്ക്കുന്നതിന് മുമ്പ് തന്നെ വന്ദേഭാരത് ട്രെയിനിന്റെ എഞ്ചിന് അദ്ദേഹത്തെ കടന്ന് പോകുന്നു. ഈ സമയവും ആളുകള്‍ ഉച്ചയെടുക്കുന്നത് കേള്‍ക്കാം.
ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയോട് വിവാഹാഭ്യർത്ഥന നടത്തി വിദ്യാർത്ഥി; തലമുറ വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ
View this post on Instagram
ചങ്കിടിപ്പ് കൂട്ടുന്ന കാഴ്ച; അതിവേഗതയില്‍ പോകുന്നതിനിടെ കാറിന് മുന്നില്‍ അടിതെറ്റി വീണ് സ്കേറ്റ്ബോർഡർ
മറ്റ് ട്രെയിനുകളെ പോലെ വേഗം കുറഞ്ഞ ട്രെയിനാണ് വന്ദേഭാരത് എന്നായിരിക്കാം അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയിലോടുന്ന ഏറ്റവും വേഗം കൂടിയ ട്രെയിനാണ് വന്ദേഭാരത്. അത് വീഡിയോയിലും ദൃശ്യമാണ്. “വന്ദേ ഭാരതിന്റെ വേഗത ഇപ്പോഴും കുറവാണെന്നും വർദ്ധിപ്പിക്കേണ്ടി വരുമെന്നും അറിയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു,” ഒരു കാഴ്ചക്കാരന് എഴുതി. “ആ വൃദ്ധന്റെ യുവത്വം നോക്കൂ” എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ പരമാവധി വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് വന്ദേഭാരത്. പക്ഷേ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ വന്ദേഭാരത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്.
‘അടിവസ്ത്രം ശരിയായി ധരിക്കുക’; ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് ഡെൽറ്റ എയർലൈൻസിന്റെ പുതിയ മെമ്മോ, വ്യാപക പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]