
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: ജീവനക്കാർക്ക് പുതിയ താക്കീത് നൽകി ഡെൽറ്റ എയർലൈൻസ്. ശരിയായി അടിവസ്ത്രങ്ങൾ ധരിക്കണമെന്നാണ് ജീവനക്കാരോട് എയർലൈൻസ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. രണ്ട് പേജുകളടങ്ങുന്ന മെമ്മോയായിട്ടാണ് താക്കീത് പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിയമങ്ങൾ എയർലൈൻസിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കും പരിശീലനത്തിനെത്തുന്നവർക്കും നിലവിലെ ജീവനക്കാർക്കും ബാധകമാണ്.
ധരിക്കുന്ന ആഭരണങ്ങൾ, മുടി, മേക്കപ്പ് എന്നിവയെക്കൂടാതെ അടിവസ്ത്രങ്ങൾ ധരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മെമ്മോയിൽ പറയുന്നതനുസരിച്ച് പുറമേ കാണാൻ പാടില്ലാത്ത അടിവസ്ത്രങ്ങൾ നിർബന്ധമായും ധരിക്കണമെന്നും പറയുന്നുണ്ട്.എയർലൈൻസിന്റെ മാന്യതയ്ക്കനുസരിച്ച് കൃത്യമായി വേഷവിധാനം ചെയ്യണമെന്നും തൊഴിൽ വൈദഗ്ദ്ധ്യത്തെക്കുറിച്ചും എയർലൈൻസ് വ്യക്തമാക്കുന്നുണ്ട്.
‘ഡെൽറ്റ എയർലൈൻസിലെ ജീവനക്കാർ കൂടുതൽ സമയവും ചെലവഴിക്കുന്നത് ഞങ്ങളുടെ ഉപഭോക്താക്കളോടൊപ്പമാണ്. എയർലൈനിന്റെ മുഖം അവരാണ്. ഞങ്ങളെ സമീപിക്കുന്ന ഓരോ ഉപഭോക്താവിനെയും സ്വാഗതം ചെയ്യേണ്ടതും അവർക്കാവശ്യമായ സേവനം ഉറപ്പുവരുത്തേണ്ടതും ജീവനക്കാരാണ്. അവർ യൂണിഫോം ധരിക്കുന്നതുമുതൽ ഉപഭോക്താവിന് ആവശ്യമായ സേവനം ചെയ്യാൻ ആരംഭിക്കും. ഡെൽറ്റയുടെ യൂണിഫോം എല്ലായ്പ്പോഴും സുരക്ഷയെ പ്രതിനിധീകരിക്കുന്നതാണ്. കൂടാതെ ഞങ്ങളുടെ ബ്രാൻഡിന്റെ സംസ്കാരത്തെയും മഹത്വത്തെയുക്കുറിച്ച് ഉപഭോക്താക്കളെ ഓർമിപ്പിക്കുകയും ചെയ്യുന്നതാണ്’- മെമ്മോയിൽ പറയുന്നു.
മറ്റ് നിർദ്ദേശങ്ങൾ
1. മിതമായ അളവിൽ കൊളോൺ, പെർഫ്യൂം തുടങ്ങിയവ ഉപയോഗിക്കാം.
2. കൺപീലികൾ സ്വാഭാവികമായി കാണപ്പെടണം
3. മുടി, താടി, മീശ തുടങ്ങിയവ കൃത്യമായി നീക്കം ചെയ്തിരിക്കണം.
4. നഖങ്ങൾ ശരിയായി പരിപാലിക്കൻം, നെയിൽ പോളിഷ് ചെയ്യുകയാണെങ്കിൽ അവയിൽ മറ്റ് അലങ്കാരങ്ങളോ
തിളക്കമോ ഉണ്ടാകാൻ പാടില്ല.
5. മുടി നീളമുള്ളതാണെങ്കിൽ തോളുകൾക്ക് മുകളിൽ പുറകോട്ട് വലിച്ച് സുരക്ഷിതമായി ഒതുക്കിവയ്ക്കണം, മുടിയുടെ സ്വാഭാവിക നിറം കാത്തുസൂക്ഷിക്കണം.
6. സ്വർണ്ണം, വെള്ളി, വെളുത്ത മുത്ത് അല്ലെങ്കിൽ ഡയമണ്ട് എന്നിവയിലുളള ആഭരണങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ.
7. സ്കേർട്ടിന് കാൽ മുട്ടോളമോ അതിന് താഴെയോ നീളം വേണം.
8. പുരുഷൻമാർ ധരിക്കുന്നത് ബട്ടൻ കോളറുള്ള ഷർട്ടാണെങ്കിൽ ടൈയുമായി ജോടിയായിരിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
9. അഭിമുഖ സമയങ്ങളിൽ പ്രത്യേകിച്ചും യാത്രക്കാരുമായി സംവദിക്കുമ്പോൾ അസഭ്യം പറയൽ, ച്യൂയിംഗ് ഗം, ഫോണുകളോ ഇയർബഡുകളോ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.