
റിതേഷ് ദേശ്മുഖ് നായകനായി വന്ന ചിത്രമാണ് വിസ്‍ഫോഠ്. വിസ്‍ഫോഠ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത് ജിയോ സിനിമയിലൂടെ ആണ്. മികച്ച പ്രതികരണമാണ് വിസ്ഫോഠിന് ലഭിക്കുന്നതും. റിതേഷ് ദേശ്മുഖിന്റെ വിസ്‍ഫോഠ് സിനിമയുടെ സംവിധാനം കുക്കി ഗുലാതിയും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഫര്‍ദീൻ ഖാൻ, പ്രിയ ബാപത്, ഷീബ ഛദ്ദ, അര്ജുൻ അനേജ, പൂര്‍ണേന്ദു ഭട്ടാചാര്യ, പാര്‍ഥ് സിദ്ദ്പുര എന്നിവരും എത്തിയപ്പോള്‍ ആദ്യ ആഴ്ചയിലെ കണക്കെടുപ്പില്‍ ഒടിടിയില്‍ ഒന്നാമതാണെന്നാണ് ഓര്‍മാക്സ് മീഡിയ റിപ്പോര്‍ട്ട്.
റിതേഷ് ദേശ്മുഖിന്റേതായി ഒരു വെബ് സീരീസ് അടുത്തിടെയെത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. റിതേഷ് ദേശ്മുഖിന്റെ പില് എന്ന സീരീസ് മികച്ച അഭിപ്രായമുണ്ടാക്കിയിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്റ്ററിയാണ് പില് എന്ന വെബ് സീരീസിന്റെ പശ്ചാത്തലമായത്. സംവിധാനം നിര്‍വഹിച്ചത് രാജ്കുമാര് ഗുപ്തയാണ്.
റിതേഷ് ദേശ്മുഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തി ഹിറ്റായത് വേദ ആണ്. നടൻ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്തത് എന്ന നിലയില്‍ വേദ് സിനിമ പേരു കേട്ടിരുന്നു. റിതേഷ് ദേശ്മുഖ് നായകനായ വേദ് സിനിമയുടെ ഛായാഗ്രാഹണം ഭുഷൻകുമാര്‍ ജെയ്ൻ ആണ്. റിതേഷ് ദേശ്മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ വൻ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയയാണ് ‘വേദി’ലെ നായിക.
തെലുങ്കില്‍ നിന്നുള്ള വൻ ഹിറ്റ് ചിത്രമായ ‘മജിലി’യുടെ റീമേക്കായിട്ടാണ് ‘വേദ്’ ഒരുക്കിയത് . നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയതായിരുന്നു ‘മജിലി’. സംവിധാനം നിര്‍വഹിച്ചത് ശിവ നിര്‍വാണയായിരുന്നു. 2019ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് ‘മജിലി’. മജിലിയുടെ നിര്‍മാണം ഷൈൻ സ്ക്രീൻസിന്റെ ബാനറില്‍ ആയിരുന്നു. ഗോപി സുന്ദറാണ് മജിലി സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം നായകനും നായികയുമായി വേഷമിട്ട ഹിറ്റ് ചിത്രം എന്ന ഒരു പ്രത്യേകതയുമുണ്ട്.
Read More: ഇങ്ങനെ വിജയ്ക്കല്ലാതെ മറ്റ് ഏത് താരത്തിന് ആകും?, തമിഴ്നാട്ടില്‍ പ്രകമ്പനം, അമ്പരന്ന് താരങ്ങള്‍, നേടിയ തുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]