
.news-body p a {width: auto;float: none;} ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവരിൽ മലയാളികൾ മുന്നിൽത്തന്നെയുണ്ട്. പവന് എത്രരൂപയായാലും അതൊന്നും പ്രശ്നമേ അല്ല.
സ്വർണം വാങ്ങുന്നത് മലയാളികൾക്ക് എന്നും ഒരു ഹരമാണ്. നാം ഉപയോഗിക്കുന്ന സ്വർണത്തിൽ വളരെക്കുറച്ചുമാത്രമേ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുള്ളൂ.
ബാക്കിയെല്ലാം ഇറക്കുമതി ചെയ്യുകയാണ്. പല രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി.
ഇങ്ങനെ നാം ഇറക്കുമതി ചെയ്യുന്ന സ്വർണമൊക്കെ ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്നവർ ആരാണെന്ന് അറിയാമോ? ന്യൂമോണ്ട് കോർപ്പറേഷൻ ആകാനാണ് സാദ്ധ്യത കൂടുതൽ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഖനന കമ്പനിയാണ് ന്യൂമോണ്ട് കോർപ്പറേഷൻ.
ഒരുവർഷം ഏകദേശം 226,796 കിലോഗ്രാം സ്വർണമാണ് ഈ കമ്പനി കുഴിച്ചെടുക്കുന്നതെന്നാണ് റിപ്പോർട്ട്. 2022ലെ കണക്കാണിത്.
സ്വർണത്തിന്റെ ആവശ്യം വർദ്ധിക്കുന്നതോടെ ഓരോ വർഷവും ഇതിന്റെ അളവിൽ മാറ്റങ്ങളുണ്ടാവും. 1916 ന്യൂയോർക്ക് ആസ്ഥാനമായി കേണൽ വില്യം ബോയ്സ് തോംപ്സൺ എന്നയാളാണ് കമ്പനി സ്ഥാപിച്ചത്.
തുടക്കത്തിൽ ധാതുക്കൾ, എണ്ണ തുടങ്ങിയ മേഖലകളിലാണ് കമ്പനി കൂടുതൽ നിക്ഷേപം ഇറക്കിയിരുന്നത്. കൂടുതൽ ലാഭം പ്രതീക്ഷിച്ചായിരുന്നു ഇത്.
പക്ഷേ, കുറച്ചുനാൾ കഴിഞ്ഞപ്പോൾ ശ്രദ്ധ മുഴുവൻ സ്വർണത്തിലേക്ക് മാറി. 1917ലായിരുന്നു ഇത്.
ആദ്യപടിയായി ദക്ഷിണാഫ്രിക്കയിലെ ആംഗ്ലോ-അമേരിക്കൻ കോർപ്പറേഷനിലെ കാൽഭാഗം ഓഹരികൾ സ്വന്തമാക്കി. പിന്നീട് പിൻതിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല.
1921 ആയപ്പോഴേക്കും കമ്പിയുടെ പേര് ന്യൂമോണ്ട് കോർപ്പറേഷൻ എന്നാക്കി മാറ്റി. ഇതിനൊപ്പം ലോകത്തെ പ്രധാന സ്വർണഖനികളിൽ ചിലത് വാങ്ങുകയും ചെയ്തു.
അതോടെ സ്വർണഖനനത്തിൽ മാത്രമായി കൂടുതൽ ശ്രദ്ധ. ഇതിനിടെ ഏതൊരു കമ്പനിയിലും എന്നപോലെ തൊഴിലാളി പ്രശ്നങ്ങൾ ന്യൂമോണ്ടിലും തലപൊക്കി.
1971- 1972 കാലത്തായിരുന്നു ഏറെ പ്രശ്നം. വർണ വിവേചനം ഉൾപ്പെടെയുളള പ്രശ്നങ്ങൾ മൂലം നമീബിയയിലെ ചില ഖനികളുടെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ടിയും വന്നിരുന്നു.
പക്ഷേ, ഉൽപ്പാദനത്തിലെ ഒന്നാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാൻ കമ്പനി ഒരുക്കമായിരുന്നില്ല. അതിനുള്ള പുതുവഴികൾ അവർ കണ്ടെത്തിക്കൊണ്ടേയിരുന്നു.
പ്രശ്നങ്ങളെല്ലാം പരിഹരിച്ചതോടെ ചെറുതും വലുതുമായ സ്വർണ ഉത്പാദക കമ്പനികളെ ഏറ്റെടുക്കാൻ തുടങ്ങി. ഇതോടെ മത്സരിക്കാൻ ആരുമില്ലാത്ത സ്ഥിതിയിലേക്ക് മാറി.
2019 ൽ കനേഡിയൻ ഖനന സ്ഥാപനമായ ഗോൾഡ്കോർപ്പിനെ 10 ബില്യൺ ഡോളറിനാണ് കമ്പനി ഏറ്റെടുത്തത്. നിലവിൽ വിജയങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് സിഇഒ ടോം പാമറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ലോകമാകെ നിലവിൽ 31,600 ജീവനക്കാരാണ് കമ്പനിയിൽ ഉള്ളത്. ഇതിൽ പല രാജ്യക്കാരും ഉൾപ്പെടുന്നു.
ജീവനക്കാർക്കൊപ്പം കരാറുകാർ കൂടിയാകുമ്പോഴാണ് ന്യൂമോണ്ട് കുടുംബം കൂടുതൽ ശക്തമാകുന്നത്. സ്വർണം മാത്രമല്ല വെള്ളി ഖനനം ചെയ്യുന്നതിലും നമ്പർ വൺ ന്യൂമോണ്ട് കോർപ്പറേഷൻ തന്നെയാണത്രേ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]