ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ വലിയ വിജയം തീർക്കുകയാണ് ‘A.R.M’. ടൊവിനോ തോമസ് നായകനായ ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി കളക്റ്റ് ചെയ്ത് കഴിഞ്ഞു. ഇപ്പോഴിതാ നടി മമിത ബെെജുവിനോട് നന്ദി പറഞ്ഞിരിക്കുകയാണ് ടോവിനോ.
സിനിമയിൽ അഭിനയിച്ചിട്ടുപോലുമില്ലാത്ത മമിതയ്ക്ക് ടോവിനോ എന്തിനാണ് നന്ദി പറയുന്നതെന്നല്ലേ?. ഇതിന്റെ കാരണവും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ വ്യക്തമാക്കിയിരുന്നു. ശരിക്കും മമിതയും ഈ സിനിമയുടെ ഒരു ഭാഗമാണ് അഭിനയിച്ചിട്ടില്ലെന്നെയുള്ളൂ. ചിത്രത്തിൽ നായികയായെത്തിയ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിതയാണ്.
‘ഞാനും ഈ അടുത്തിടെയാണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മമിതയ്ക്ക് മെസ്സേജ് അയച്ചു. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഞാൻ സന്ദേശം അയച്ചത്. കൂടാതെ നന്ദിയും പറഞ്ഞു’,- ടൊവിനോ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ‘A.R.M’ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.