ദില്ലി: ദില്ലിയിലെ കരോള്‍ബാഗില്‍ കെട്ടിടം തകര്‍ന്നു. കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയിലാണ് ഇരുനില കെട്ടിടം തകര്‍ന്നത്.
രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായി ദില്ലി പൊലീസ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ നടപടികളും ചെയ്യാന്‍ ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]