
.news-body p a {width: auto;float: none;}
ചെന്നെെ: തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുംബത്തിൽ ഇതുസംബന്ധിച്ച് ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് വിവരം. കുറച്ച് ദിവസം മുൻപ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് എം കെ സ്റ്റാലിൻ സൂചന നൽകിയിരുന്നു. പിന്നാലെയാണ് ഇന്ന് തീരുമാനമുണ്ടായത്.
നടൻ വിജയ് തമിഴ്നാട്ടിൽ പാർട്ടി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനിടയിലാണ് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നതെന്ന് ശ്രദ്ധേയം. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ സ്റ്റാലിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോയെന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെയും റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ല. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ചലച്ചിത്രതാരം കൂടിയായ ഉദയനിധി സ്റ്റാലിൻ. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്റ്റാലിന്റെ പാത തന്നെ ഉദയനിധിയും പിന്തുടരുമെന്നാണ് റിപ്പോർട്ട്. ഭരണത്തിൽ പിതാവിനെ സഹായിക്കുന്നതാണ് സ്ഥാനക്കയറ്റതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക് -തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.