പയ്യന്നൂർ: സാമ്പത്തിക തിരിമറിയുടെ പേരിൽ പുറത്താക്കിയ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി. പയ്യഞ്ചാലിലെ പുതിയ ബ്രാഞ്ച് സെക്രട്ടറിയെ തെരെഞ്ഞെടുത്തതിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ പ്രതിഷേധം മറനീക്കി പുറത്തുവന്നു. സാമ്പത്തിക തിരിമറിയിൽ കഴിഞ്ഞ വർഷം തരംതാഴ്ത്തിയ നേതാവാണ് ബ്രാഞ്ച് സെക്രട്ടറിയായത്. ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു. സഹകരണ സ്ഥാപനത്തിലെ ഒൻപത് ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്ന പാർട്ടി അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടിയെടുത്തത്. എന്നാൽ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയാക്കിയതിന് പിന്നാലെ കള്ളനെ ബ്രാഞ്ച് സെക്രട്ടറിയാക്കുന്നത് വിഭാഗീയതയുടെ തുടർച്ചയാണെന്ന് വിമർശിച്ച് പയ്യന്നൂരിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]