ദില്ലി: പാർട്ടിയിലേക്കുള്ള തന്റെ വരവും സ്ഥാനാർത്ഥിത്വവും കുടുംബാധിപത്യമായി വ്യാഖ്യാനിക്കേണ്ടെന്നും ഉത്തരവാദിത്തം ഏറ്റെടുത്തത് പാർട്ടി ഏറെ തിരിച്ചടി നേരിടുന്ന സമയത്താണെന്നും ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇത്തിജ മുഫ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കശ്മീരി സ്ത്രീകളുടെ പ്രതിനിധിയായാണ് അമ്മ മെഹബൂബ മുഫ്തി രാഷ്ട്രീയത്തിലെത്തിയതെന്നും അവര്‍ ഇത്തവണ മത്സരിക്കാത്തത് പ്രത്യേക പദവി എടുത്തു കളഞ്ഞതിലുള്ള പ്രതിഷേധ സൂചകമായിട്ടാണെന്നും ഇല്‍ത്തിജ മുഫ്തി പറഞ്ഞു. തന്റെ അമ്മയും താനും വരുന്നത് വെല്ലുവിളി നിറഞ്ഞ വഴിയിലൂടെയാണ് കടന്നുവന്നിട്ടുള്ളത്.
മുഖ്യമന്ത്രിയായിരുന്നയാൾ മുൻസിപ്പാലിറ്റി മേയറാകാനില്ല. ഇന്ത്യൻ മുസ്ലീങ്ങളുടെ സുരക്ഷയ്ക്കാണ് ബിജെപിയുമായി കഴിഞ്ഞ തവണ കൈകോർത്തത്. എന്നാല്‍, നരേന്ദ്ര മോദിയുമായി ചേർന്നു പോകാനാവില്ലെന്ന് പിന്നീട് മനസിലായി. മുത്തച്ഛൻ അന്നെടുത്ത തീരുമാനം തെറ്റാണെന്ന് പറയാനാവില്ലെന്നും ഇൽത്തിജ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പിൽ ബിജ്ബിഹേര മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഇൽത്തിജ മുഫ്തി. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും ഇല്‍ത്തിജ പറഞ്ഞു. അസംബ്ലിയിൽ ശക്തമായ ശബ്ദം വേണമെന്ന് പാർട്ടി തീരുമാനിച്ചു. ജമ്മു കശ്മീര്‍ പിഡിപിയുടെ കാഴ്ചപ്പാട് കശ്മീരി ജനതയ്ക്കറിയാം. പിഡിപി ചെയ്തത് അവർക്ക് ഓർമയുണ്ട്. കശ്മീരിലെ ഭയത്തിന്റെ കാലഘട്ടം അവസാനിപ്പിച്ചത് പണ്ട് പിഡിപിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]