വാഷിംഗ്ടൺ: ഫ്ലോറിഡയിലെ തന്റെ ഗോൾഫ് ക്ലബിൽ വച്ച് നടന്ന രണ്ടാമത്തെ വധശ്രമത്തിന് ശേഷം വീണ്ടും പ്രചാരണ തിരക്കിലേക്ക് കടന്ന് യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രംപ് പ്രചാരണത്തിനായി മിഷിഗണിലേക്ക് ഇന്നലെ യാത്ര തിരിച്ചത്. നാഷണൽ അസോസിയേഷൻ ഒഫ് ബ്ലാക്ക് ജേണലിസ്റ്റുകളുടെ (NABJ) അഭിമുഖത്തിനാണ് പെൻസിൽവാനിയയിൽ എത്തിയത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയും യു.എസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും അവിടെ പ്രചാരണത്തിൽ പങ്കെടുക്കും.
അതേസമയം, ട്രംപിന്റെ കൊലപാതകശ്രമത്തെക്കുറിച്ച് ഫ്ലോറിഡ നിയമപാലകർ ക്രിമിനൽ അന്വേഷണം ആരംഭിക്കുമെന്ന് ഗവർണർ റോൺ ഡിസാന്റിസ് ഇന്നലെ പറഞ്ഞു.
റഷ്യൻ മാദ്ധ്യമങ്ങൾക്ക് വിലക്ക്
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പേരിൽ റഷ്യൻ മാദ്ധ്യമങ്ങളെ യു.എസിൽ വിലക്കി മെറ്റ. റഷ്യൻ സ്റ്റേറ്റ് മീഡിയ ഉൾപ്പെടെയാണ് മെറ്റയുടെ വിലക്ക് നേരിടുന്നത്. റൂസിയ സെഗോദ്ന്യ, ആർ.ടി തുടങ്ങിയവയാണ്. മെറ്റയ്ക്ക് കീഴിൽ വരുന്ന ഫേസ്ബുക്ക്, ഇൻസ്റ്റ്ഗ്രാം, വാട്സ്ആപ്പ്, ത്രെഡ് എന്നിവയിലും റഷ്യൻ മാദ്ധ്യമങ്ങൾക്ക് വിലക്കപ്പെടും. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന് ശ്രമിച്ചെന്നാണ് ആർ.ടിക്ക് എതിരായ ആരോപണം. ആർ.ടിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നേരത്തെ യു.എസ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം കേസ് എടുത്തിരുന്നു. യു.എസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധത്തിൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ യു.എസ് കമ്പനിക്കെ ഉപയോഗിച്ചു എന്ന ആരോപണത്തിലായിരുന്നു നടപടി.
നേരത്തെ, റഷ്യ ടുഡേ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾക്കും യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ‘റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമെന്നപോലെ പ്രവർത്തിക്കുന്നു’ എന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റിണി ബ്ലിങ്കൻ ഉപരോധം പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]