പാലക്കാട്: വീടിനു മുന്നിൽ നി൪ത്തിയിട്ട കാറിന് തീയിട്ടു. പാലക്കാട് തൃത്താല ആനക്കര സ്വദേശി ഗിരീഷിൻറെ കാറാണ് കത്തി നശിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് തൃത്താല പൊലീസ്. അധ്യാപകനാണ് ഗിരീഷ് വീട്ടിലേക്ക് കാറെത്താത്തതിനാൽ ബന്ധുവായ കണ്ണംകുഴിയിൽ ദിനേഷ് കുമാറിൻറെ വീട്ടിലായിരുന്നു കാ൪ നി൪ത്തിയിട്ടിരുന്നത്.
ഇന്നലെ രാത്രി 11.15 ഓടെയാണ് ദിനേഷ് കുമാറും വീട്ടുകാരും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കി. വീടിന് മുന്നിൽ നി൪ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിൻറെ മുൻഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ടു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. അപ്പോഴേക്കും കാറിൻറെ മുൻഭാഗം ഭാഗികമായി കത്തി നശിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാ൪ നി൪ത്തിയിട്ട വീടിന് മുന്നിൽ പ്രദേശവാസിയായ ജിതേഷും നാട്ടുകാരും തമ്മിൽ വാക്കുത൪ക്കമുണ്ടായിരുന്നു. മദ്യപിച്ചെത്തിയ ജിതേഷ് റോഡരികിൽ നി൪ത്തിയിട്ടിരുന്ന ബൈക്ക് തള്ളിയിട്ടു. ഇത് ഇതിൻറെ തുടര്‍ച്ചയായാണ് കാറിന് തീയിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്ഷേത്രത്തിൽ നിവേദ്യം നൽകുന്ന ഓട്ടുരുളി നട്ടുച്ചയ്ക്ക് പൊക്കി, ഉരുളി വച്ച ബാഗടക്കം വൈകിട്ട് പൊലീസും പൊക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]