കാഞ്ഞങ്ങാട്: പുല്ലൂർ – പെരിയ ഗ്രാമ പഞ്ചായത്ത് വായനാ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഉദയനഗർ ഫ്രണ്ട്സ് ക്ലബ്ബിൽ എ. കുഞ്ഞമ്പു മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിന് തുടക്കം കുറിച്ചു. പുല്ലൂർ – പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. യുവ കവി ബാലഗോപാലൻ കാഞ്ഞങ്ങാട് മുഖ്യാതിഥിയായി. പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എം.വി നാരായണൻ, പ്രീതി, മുൻ എ.ഇ.ഒ ജയരാജൻ, പ്രവാസി മലയാളി രക്ഷാധികാരി കെ.വി ജനാർദ്ദനൻ കാനത്തിൽ, കുഞ്ഞമ്പു മാസ്റ്ററുടെ ഭാര്യ കെ. നാരായണി, കെ.പി. അഖിലേശൻ എന്നിവർ സംസാരിച്ചു. എൻ. പ്രകാശൻ സ്വാഗതവും കെ.വി അരുൺ കുമാർ നന്ദിയും പറഞ്ഞു.