
ഇടുക്കി തങ്കമണിയിൽ വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രം വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; യുവാക്കൾ പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ വിദഗ്ധമായി കുടുക്കിയത്
കട്ടപ്പന: സ്ത്രീയുടെ ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ.
ഇടിഞ്ഞ മലയിൽ ഗ്യാസ് ഏജൻസി നടത്തുന്ന കറുകച്ചേരിൽ പൊന്നച്ചന്റെ മക്കളായ ജെബിൻ, ജെറിൻ, എന്നിവരാണ് പിടിയിലായത്. 150 ആളുകൾ അടങ്ങുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് സ്ത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചത്.
ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം, പകവീട്ടാൻ ഗ്യാസ് ഏജൻസി സ്ഥിതിചെയ്യുന്ന ഇടിഞ്ഞമലയിലെയും, ശാന്തിഗ്രാം, ഇരട്ടയാർ എന്നിവിടങ്ങളിലെ നൂറ്റമ്പതോളം ആളുകളെ ചേർത്ത് ഒരു വാട്സ്ആപ് ഗ്രുപ്പ് രൂപീകരിച്ച് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്, അശ്ലീലസന്ദേശത്തോടെ വാട്സ്ആപ് ഗ്രുപ്പിൽ പ്രചരിപ്പിച്ച ശേഷം ഗ്രുപ്പ് തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈ സംഭവത്തെത്തുടർന്ന് യുവതി തങ്കമണി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് ഉടൻതന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ടശേഷം, കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തങ്കമണി പോലിസ് ഇൻസ്പെക്ടർ സന്തോഷ് കെ എം, എസ് സി പി ഒ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരവേ ജെറിന്റെ തൊഴിലാളിയായിരുന്ന ആസാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു.
തന്റെ തൊഴിലാളിയായിരുന്ന ആസാം സ്വദേശിയോട് ഇപ്പോൾ പണി കുറവായതിനാൽ നാട്ടിൽ പൊയ്ക്കോളൂ, ആവശ്യം ഉള്ളപ്പോൾ വിളിക്കാം എന്ന് പറഞ്ഞ് സിം കാർഡ് വാങ്ങിയിട്ട് രൂപ നൽകി നാട്ടിൽ പറഞ്ഞുവിട്ടു. ജെറിന്റെ സഹോദരൻ ജെബിനാണ് സിം കാർഡ് തിരികെ വാങ്ങിയത്.
തുടർന്ന് ജെറിൻ വാട്സ്ആപ് ഗ്രുപ്പിൽ അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചശേഷം വാട്സ്ആപ് ഗ്രുപ്പ് ഡിലീറ്റ് ചെയ്തു. പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു.
ജില്ലാപോലീസ് മേധാവി വി യു കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സന്തോഷ് കെ എം, എസ് സി പി ഒ ജോഷി ജോസഫ്, സി പി ഒ ജിതിൻ അബ്രഹാം എന്നിവർ ആസ്സാം, നാഗാലാൻഡ് ബോർഡറുകളിൽ എത്തി ശ്രമകരമായ ദൗത്യത്തിനോടുവിൽ ആസാം സ്വദേശിയെ കണ്ടെത്തുകയായിരുന്നു.
ആസാം സ്വദേശിയെ നെടുംകണ്ടം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴിരേഖപ്പെടുത്തി. അറസ്റ്റ് ഉറപ്പായ 1ഉം 2ഉം പ്രതികളായ ജെറിൻ സഹോദരൻ ജെബിൻ എന്നിവർ ഒളിവിൽ പോയശേഷം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി.
കട്ടപ്പന ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റിന്റെ സെർച്ച് വാറണ്ടുമായി, പഴുതടച്ച കേസ്സ് ആന്വേഷണത്തിന് ഒടുവിലാണ് പോലിസ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. ജില്ലാ പോലിസ് മേധാവി വി യു കുര്യാക്കോസ്, കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, തങ്കമണി ഐപി എസ്എച്ച് ഒ സന്തോഷ് കെ എം , എസ് സി പി ഒ ജോഷി ജോസഫ്, പി ആർ ഒ പി പി വിനോദ്, സി പി ഒ ജിതിൻ അബ്രഹാം എന്നിവരാണ് അന്വേഷണ സംലത്തിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]