തിരുവനന്തപുരം: സംരക്ഷണത്തിനായി പൊലീസ് ഇൻസ്പെക്ടർ, കാവലിന് പരിശീലനം നേടിയ പൊലീസ് നായ, പൊലീസുകാരുടെ പക്കലുള്ള എല്ലാ വയർലെസ് ഉപകരണങ്ങളും, കൂടാതെ ഒരു പൊലീസ് സ്റ്റേഷൻ മുഴുവനായും ഉപയോഗിക്കാം. ഇതെല്ലാം ദിവസം 34,000 രൂപയ്ക്ക് ലഭിച്ചാലോ? സിനിമയിലല്ല, ഇത് റിയൽ ആണ്. കേരളത്തിൽ മുൻപ് തന്നെയുണ്ടായിരുന്ന പദ്ധതി ഇപ്പോൾ പുതിയ നിരക്കുകളോടെ വീണ്ടും പ്രാബല്യത്തിൽ എത്തുകയാണ്. ഒക്ടോബർ ഒന്നുമുതൽ നടപ്പിലാകും.സി.ഐ റാങ്കുള്ള ഉദ്യോഗസ്ഥന്റെ പകൽ സേവനത്തിന് 3,340 രൂപയാണ് നൽകേണ്ടത്. രാത്രിയിൽ 4370 രൂപയും നൽകണം. എസ്.ഐയുടെ സേവനത്തിന് പകൽ 2250ഉം രാത്രി 3835 രൂപയും നൽകണം. എ.എസ്.ഐയ്ക്ക് യഥാക്രമം 1645, 1945 രൂപയും, സീനിയർ സി.പി.ഒയ്ക്ക് 1095 രൂപയും 1400 രൂപയും കെട്ടിവയ്ക്കണം. സിവിൽ പൊലീസ് ഓഫീസർക്ക് (കോൺസ്റ്റബിൾ) 610 രൂപയുമാണ് സേവനത്തിനുള്ള ചാർജ്. പൊലീസ് നായയ്ക്ക് പ്രതിദിനം 7280 രൂപ നൽകണം. ഷൂട്ടിംഗിനും മറ്റും പൊലീസ് സ്റ്റേഷൻ നൽകുന്നതിന് പ്രതിദിനം 12,130 രൂപ നൽകണം. നിലവിലിത് 11,025 രൂപയാണ്. വയർലെസ് ഉപകരണങ്ങൾക്ക് 12,130 രൂപയാണ് പ്രതിദിന വാടക. സ്വകാര്യ പാർട്ടികൾക്കും, വിനോദമേഖലയിലും സിനിമാ ചിത്രീകരണങ്ങളിലുമാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നത്.അതേസമയം, സർക്കാരിന്റെ ഉത്തരവിൽ ചില പൊലീസ് ഉദ്യോഗസ്ഥർ സന്തുഷ്ടരല്ല. സിനിമാ കമ്പനികൾക്കും സമ്പന്നർക്കും പൊലീസിന്റെയും അവരുടെ ഉപകരണങ്ങളുടെയും സേവനം ആവശ്യമായി വരുന്നില്ലെന്നും കൂടാതെ, സംസ്ഥാന ഉദ്യോഗസ്ഥരെയും പൊതുമുതലുകളെയും വാടകയ്ക്ക് നൽകുന്നത് ധാർമികതയ്ക്ക് എതിരാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. വയർലെസ് സെറ്റുകളും തോക്കുകളുമായി ഉദ്യോഗസ്ഥരുടെ സേവനം വാടകയ്ക്ക് എടുക്കുന്നത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ചിലർ വാദിക്കുന്നു.പദ്ധതി പ്രകാരം പൊലീസ് ഇൻസ്പെക്ടർമാരുടെയും നായകളുടെയും സംരക്ഷണത്തിൽ വേണമെങ്കിൽ സ്റ്റേഷനിൽ കല്യാണം പോലും നടത്താനാകുമെന്നുള്ള ആശങ്കകളും ചിലർ മുന്നോട്ടുവയ്ക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]