
തിരുവനന്തപുരം : സംസ്ഥാനത്തെ നിപ രോഗ ബാധയിൽ ആശ്വാസമെന്ന് ആരോഗ്യമന്ത്രി. പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ ഓക്സിജൻ സപ്പോർട്ട് ഉണ്ട്.
1233 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐഎംസിഎച്ചിൽ 4 പേർ ചികിത്സയിലുണ്ട്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചയച്ചു. 24 മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വീണാ ജോർജ് അറിയിച്ചു.
ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. പോസറ്റീവ് ആയ വ്യക്തികൾ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പുതിയ മോണോ ക്ലോണോ ആന്റി ബോഡി എത്തിക്കാം എന്നാണ് ഐ സി എം ആർ അറിയിച്ചിരിക്കുന്നത്.
ആളുകളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായാണ് പ്രവർത്തനം നടത്തുന്നത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]