![](https://newskerala.net/wp-content/uploads/2023/09/4ec8f1d6-wp-header-logo.png)
കോട്ടയം :കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ പിഎംജി ദിശ മണിമല പഞ്ചായത്തിലെ കറിക്കാട്ടൂർ അക്ഷയ കേന്ദ്രത്തിൽ തുടക്കമായി .കാഞ്ഞിരപ്പള്ളി അക്ഷയ സി എസ് സി സൊസൈറ്റി യുടെ ആഭിമുഖ്യത്തിലാണ് പിഎംജി ദിശ പദ്ധതിനടക്കുന്നത് . അക്ഷയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോർഡിനേറ്റർ കവിതമോൾ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ . മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ ഉദ്ഘാടനം നിർവഹിച്ചു . സി എസ് സി സംസ്ഥാന കോർഡിനേറ്റർ ജിനോ ചാക്കോ പദ്ധതി വിശദീകരണം നടത്തി. അക്ഷയയുടെ കോട്ടയം ജില്ലാ അസിസ്റ്റന്റ് മാനേജർ റീന ഡാരിയോസ് പദ്ധതി സ്വിച്ചോന് കർമ്മം നിർവഹിച്ചു. കോട്ടയം ജില്ലാ സി എസ് സി കോർഡിനേറ്റർ ജിതിൻ ജെ നായർ പഞ്ചായത്ത് അംഗങ്ങളായ, മോളി മൈക്കിൾ ,ബിനോയി ചാക്കോ ,പി ജെ ജോസഫ്കുഞ്ഞു , ഇന്ദു പി ടി ,കാഞ്ഞിരപ്പള്ളി അക്ഷയ സി എസ് സി സൊസൈറ്റി പ്രസിഡന്റ് സിന്റോ മോഹൻ ,സെക്രട്ടറി പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു . അക്ഷയ ജീവനക്കാർ,കാഞ്ഞിരപ്പള്ളി താലൂക്കിലെ അക്ഷയ സംരംഭകർ, മറ്റു സാമൂഹിക മേഖലകളിലുള്ളവർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഈ പദ്ധതിയുടെ ആരംഭത്തിൽ 350 അംഗങ്ങളെ പഠിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് . തുടക്കത്തിൽ മണിമല പഞ്ചായത്തിൽ തുടങ്ങി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത് . ഒരു പഞ്ചായത്തിൽ 1300അംഗങ്ങളെ പഠിപ്പിക്കാനുള്ള പദ്ധതിയാണ് പിഎംജി ദിശ. അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 350 പേർക്ക് രെജിസ്ട്രേഷൻ കറിക്കാട്ടൂർ അക്ഷയയിൽ പുരോഗമിക്കുന്നു. കൂടാതെ, സ്റ്റേറ്റ് കോർഡിനേറ്റർ ജിനോ ചാക്കോ സി എസ് സി ഒളിമ്പ്യാഡ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ഒന്നാം ക്ലാസ്സുമുതൽ 10ആം ക്ലാസ്സു വരെ പഠിക്കുന്ന കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിയാണിത് . പഠനം കഴിഞ്ഞ് പരീക്ഷ വിജയിക്കുന്നവർക്ക് കേന്ദ്രഗവണ്മെന്റിൽ നിന്നും നേരിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്. അതിനാവശ്യമായ ഏതാനും ബുക്ക് സ്റ്റേറ്റ് കോർഡിനേറ്റർ ജിനോ ചാക്കോ വിതരണം ചെയ്തു. രാജീവ് ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി.