
– പ്രതി ജയിൽ മോചിതനായത് മൂന്നുദിവസം മുമ്പ്
കൊല്ലം – അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളി അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഭാര്യ നാദിറ(40)യെ ഇന്ന് രാവിലെയാണ് ഭർത്താവ് റഹീം തീകൊളുത്തി കൊന്നത്. ശേഷം റഹീമിനെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
റഹീം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെ ഒൻപതോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കർണ്ണാടക കുടക് സ്വദേശിനിയായ നാദിറ. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. റഹീമിന്റെ മൃതദേഹം ഫയഫോഴ്സെത്തിയാണ് കിണറിൽനിന്നും പുറത്തെടുത്തത്. സംശയ രോഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]