

നിപ പേടി അകലുന്ന കോഴിക്കോട് ; രണ്ടാം തരംഗം ഉണ്ടായിട്ടില്ല എന്ന് ആരോഗ്യവകുപ്പ്; ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ്സിന്റെ വകഭേദമാണ് കേരളത്തിൽ സ്ഥിരീകരിച്ചിരുന്നത് എന്ന് മന്ത്രി വീണ ജോർജ്.
സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോടിന് നിപ പേടി അകലുന്നു. ഇന്നലെ ജില്ലയിൽ പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല എന്നത് ആശ്വാസകരമാണ്. നിപ്പ ബാധിതനായ ഒൻപതു വയസുകാരന്റെ നില മെച്ചപ്പെട്ടതോടുകൂടി വെന്റിലേറ്ററിൽ നിന്നും മാറ്റി.രണ്ടാം തരംഗം ഉണ്ടായിട്ടില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആദ്യ രോഗിയിൽ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പകർന്നത്.
തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ്പ പരിശോധന നടത്താനും സ്ഥിരീകരിക്കാനും സംവിധാനമുണ്ടെന്നും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ മൊബൈല്‍ ലാബുകളും കോഴിക്കോട്ട് എത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ്സിന്റെ വകഭേദമാണ് കേരളത്തിൽ സ്ഥിരീകരിച്ചിരുന്നത് എന്ന് മന്ത്രി വീണ ജോർജ്. മലേഷ്യയില്‍ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച്, ഈ വകഭേദത്തില്‍ മരണനിരക്ക് കൂടുതലാണ്. രോഗം സ്ഥിരീകരിച്ച ആദ്യവ്യക്തിയെ അഥവാ ഇൻഡക്സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം തിരിച്ചറിയുക, ഇൻഡക്സ് രോഗിയുടെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കുക എന്നിവയാണ് പ്രധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]