
കണ്ണൂർ: 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന കാസർകോട് കാരനായ യുവാവ് ലോറി സഹിതം എക്സൈസ് കസ്റ്റഡിയിൽ. കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി എൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ പിപി ജനാർദ്ദനൻ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെകെ ഷിജിൽ കുമാർ, പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ്. ടി യും പാർട്ടിയും സംയുക്തമായാണ് മിന്നൽ റെയിഡ് നടത്തിയത്. രാമപുരം കൊത്തിക്കുഴിച്ചപാറ എന്ന സ്ഥലത്തു വച്ചായിരുന്നു 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 49-കാരനായ മൂസക്കുഞ്ഞി പിടിയിലാകുന്നത്. ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്യുകയും 6,600 ലിറ്റർ സ്പിരിറ്റും കടത്താൻ ഉപയോഗിച്ച KL 10 X 7757 ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുമ്ട്.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, എം.കെ സന്തോഷ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി. പുരുഷോത്തമൻ സിവിൽഎക്സൈസ് ഓഫീസർമാരായ: ശരത് പി.ടി, ഷാൻ ടി.കെ, ശ്രീകുമാർ. വി.പി, യേശുദാസൻ പി, രജിരാഗ്, കെ.വിനീഷ്, പി. സൂരജ്,എം.കലേഷ്. എക്സൈസ് ഡ്രൈവർമാരായ ഇസ്മയിൽ, അജിത്ത് പി.വി, സജീഷ്.പി എന്നിവർ പങ്കെടുത്തു.
അതേസമയം, കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്ന് മത്സ്യം കയറ്റുന്ന പിക്കപ്പ് വാനിൽ നിന്നും29 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. മലപ്പുറം ചെമ്മങ്കടവ് പെരുവൻ കുഴിയിൽ നിസാർ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസിൽ മുഹമദ് ഫർസാദ് (21) എന്നിവരെയാണ് പിടികൂടിയത്.
കോഴിക്കോട് ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്നാണ് പിക്കപ്പ് വാനിൽ നിന്ന് 29 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് , നാർക്കോട്ടിക്ക് ഷാഡോ ടീമും, ടൗൺ എസ്.ഐ എ.സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും വെള്ളയിൽ ഭാഗുത്തക്ക് വിൽപനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ് വാഹനത്തിൽ മത്സ്യം സൂക്ഷിക്കുന്ന പെട്ടികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ വാഹനത്തിന്റെ മധ്യഭാഗത്ത് രണ്ട് പെട്ടികളിലായി കഞ്ചാവ് ഒളിപ്പിച്ച് അതിന് ചുറ്റും അൻപത് പെട്ടിയോളം മത്സ്യം നിറച്ചാണ് ആന്ധ്രയിൽ നിന്നും വാഹനം വന്നത്.
Last Updated Sep 17, 2023, 10:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]