
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം – സൗദി അറേബ്യയില്‍ അടുത്ത മാസം നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 19 മുതല്‍ 22 വരെ സൗദിയില്‍ ലോക കേരള സഭ സംഘടിപ്പിക്കാനാണ് ധാരണ.
സൗദി സമ്മേളം നേരത്തെ തീരുമാനിച്ചതാണെന്ന് സര്‍ക്കാരിന്റെ വിശദീകരണം. അടുത്തമാസം 17 മുതല്‍ 22വരെയുള്ള യാത്രാനുമതിക്കായാണ് മുഖ്യന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ലോക കേരള സഭ നടത്തുന്നത്. ഈ വര്‍ഷം ജൂണ്‍ 9 മുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ ലോക കേരള സഭ നടന്നിരുന്നു.