

ഏഷ്യാ കപ്പ് വിജയം; ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തരായ ശ്രീലങ്കൻ ടീമിനെ കുറഞ്ഞ റണ്ണിൽ പിടിച്ചുകെട്ടി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യൻ ടീം ഈ വലിയ വിജയം നേടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]