
പഠാന് ശേഷം ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയമാണ് ജവാന്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി നേടിയ പഠാന് പിന്നാലെ എത്തുന്ന കിംഗ് ഖാന് ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ജവാന്.
തമിഴ് സംവിധായകന് ആറ്റ്ലിയുടെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം എന്നതും പ്രത്യേകതയായിരുന്നു. എന്നാല്‍ പഠാന് ലഭിച്ചതുപോലെ സര്‍വ്വ സ്വീകാര്യതയല്ല ആദ്യ ദിനം ജവാന് ലഭിച്ചത്.
മറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ്. പക്ഷേ ഷാരൂഖ് ഖാന്റെ ജനസമ്മതി ചിത്രത്തെ മുന്നോട്ട് നയിച്ചു.
ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 520.79 കോടിയാണ് ചിത്രം നേടിയത്! ഒരു പിടി റെക്കോര്‍ഡുകളും ചിത്രം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ഒന്നും രണ്ടുമല്ല, കഴിഞ്ഞ 10 ദിവസം കൊണ്ട് 15 ബോക്സ് ഓഫീസ് റെക്കോര്‍ഡുകളാണ് ജവാന് തകര്‍ത്തത്. അവ താഴെ പറയുന്നവയാണ്.
1. ഒരു ഷാരൂഖ് ഖാന് ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍ 2.
രണ്ട് ദിവസം കൊണ്ട് 100 കോടി നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം 3. ഏറ്റവും മികച്ച സിംഗിള്‍ ഡേ കളക്ഷന്‍ 4.
2023 ലെ ഏറ്റവും മികച്ച ഓപണര്‍ 5. ആറ്റലിയുടെ സംവിധാനത്തിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഓപണിംഗ് 6.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 200 കോടി നേടിയ ഹിന്ദി ചിത്രം 7. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 300 കോടി നേടിയ ഹിന്ദി ചിത്രം 8 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ഹിന്ദി ചിത്രം 9.
ബോളിവുഡിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍ 10. ഹിന്ദി ചിത്രങ്ങളിലെ ഏറ്റവും മികച്ച വാരാന്ത്യ കളക്ഷന്‍ 11.
മൊഴിമാറ്റ പതിപ്പുകളില്‍ ഏറ്റവും കളക്ഷന്‍ വന്ന ബോളിവുഡ് ചിത്രം 12. ഹിന്ദി ചിത്രങ്ങളിലെ ഏറ്റവും മികച്ച ആദ്യ വാര കളക്ഷന്‍ 13.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 650 കോടി കടന്ന ചിത്രം 14 ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 400 കോടി നേടുന്ന ചിത്രം : ‘പുലിമുരുകന്’ മുതല്‍ ‘ആര്‍ഡിഎക്സ്’ വരെ; കേരളത്തില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 7 സിനിമകള്‍ WATCH >> “ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു”; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]