
നിപയില്‍ പുതിയ കേസുകളില്ല; ഒൻപത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; സമ്പര്‍ക്കപട്ടികയില്‍ 1233 പേര്; സ്ഥിതി നിയന്ത്രണ വിധേയം സ്വന്തം ലേഖിക കോഴിക്കോട്: നിപയില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന ഒന്നതുവയസുകാരന്റെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് താത്കാലികമായി മാറ്റി.
നിലവില്‍ ഓക്സിജൻ സപ്പോര്‍ട്ടുണ്ട്. പ്രതീക്ഷാ നിര്ഭരമാണ് കുട്ടിയുടെ സ്ഥിതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ 1233 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 23 പേര് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയിട്ടുണ്ട്.
ഐ.എം.സി.എച്ചില് നാല് പേര് അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ച് അയച്ചു.
24 മണിക്കൂറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെക്കൻഡറി തലത്തിലേക്ക് പോയിട്ടില്ല.
ആദ്യത്ത നിപ കേസില്‍ നിന്നാണ് എല്ലാവര്ക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്.
പോസിറ്റീവായ വ്യക്തികള്‍ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനകാര്യമാണ്. നിപ പ്രതിരോധം പാളി എന്നൊക്കെ പറയുന്നത് ആളുകളില്‍ ആശങ്ക ഉണ്ടാക്കുമെന്നും വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]