
കുവൈത്ത് സിറ്റി: കുവൈത്തിലെ 30 ശതമാനത്തോളം ത്വക്ക് രോഗ കേസുകളും ‘എക്സിമ’ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാഗം തലവനും ഡെർമറ്റോളജിസ്റ്റ് അസോസിയേഷനിൽ ട്രഷററുമായ ഡോ. മനാർ അൽ എനിസി. ഇതിൽ ഭൂരിഭാഗവും ‘അറ്റോപിക് എക്സിമ’ എന്ന വിഭാഗത്തിൽ പെടുന്നുതാണ്.
അറ്റോപിക് എക്സിമയുടെ 10,000ത്തിലേറെ കേസുകളും ബാധിച്ചിരിക്കുന്നത് 12 വയസിന് താഴെയുള്ള കുട്ടികളെയാണെന്നും ഡോക്ടര്‍ പറഞ്ഞു. ഈ രോഗത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അനുബന്ധ രോഗലക്ഷണങ്ങളെക്കുറിച്ചും അതിനുള്ള മെഡിക്കൽ, ചികിത്സാ സമീപനങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവര്‍. വ്യക്തികളിൽ ‘അറ്റോപിക് എക്സിമ’ ബാധിച്ചാൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഈ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അവര്‍ സംസാരിച്ചു.
ത്വക്ക് വരണ്ട്, ചൊറിച്ചിലും വീക്കവുമുള്ളതായി കാണപ്പെടുന്ന അവസ്ഥയാണിത്. ഏത് പ്രായത്തിലും അറ്റോപിക് എക്സിമ കാണപ്പെടാം. അറ്റോപിക് ഡെർമറ്റൈറ്റിസ് ഒരു വിട്ടുമാറാത്ത അവസ്ഥയാണ്. അതിന്റെ തീവ്രതയിൽ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇടയ്ക്കിടെ അസ്വസ്ഥത ഉണ്ടാക്കുന്നു, പക്ഷേ ഇത് പകർച്ചവ്യാധിയല്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചർമ്മ പ്രശ്നങ്ങൾക്ക് പുറമേ, അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ള വ്യക്തികൾക്ക് ഫുഡ് അലർജി, ജലദോഷപ്പനി, ആസ്മ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
Read Also – ക്യാബിന് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് തകരാര്‍; പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ വിമാനത്തിന് സംഭവിച്ചത്…
സംശയം തോന്നി പിന്നാലെ പോയി; കാറുപേക്ഷിച്ച് രക്ഷപ്പെട്ട് പ്രവാസി, അന്വേഷണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ പട്രോളിങ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കാർ ഉപേക്ഷിച്ച് പ്രവാസി രക്ഷപ്പെട്ടു. ഫര്‍വാനിയയിലാണ് സംഭവം. ഇതേ തുടര്‍ന്ന് അജ്ഞാതനായ പ്രവാസിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ് ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ് സംഘം.
ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ് സംഘം പതിവ് പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസിനെ കണ്ട് ഇയാള്‍ വാഹനത്തിന്റെ ദിശ മാറ്റി തുറന്ന ഗ്രൗണ്ടിലൂടെ പോവുകയും ചെയ്തു. ഇതോടെ പൊലീസ് പട്രോളിംഗ് സംഘം വാഹനത്തെ പിന്തുടര്ന്നു. പിടിക്കപ്പെടും എന്ന സാഹചര്യത്തിലാണ് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കാറില്‍ നിന്ന് ലഭിച്ച ഐ ഡി കാര്‍ഡില്‍ നിന്നാണ് ഇയാള്‍ സിറിയക്കാരനാണ് എന്ന് വ്യക്തമായത്. കാറിൽ നിന്ന് മയക്കുമരുന്നും പൊലീസ് കണ്ടെടുത്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Sep 17, 2023, 9:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]