

വീട്ടില്‍ സ്ഥിര സന്ദര്‍ശകനായ തെരുവുനായ മൂക്കില്‍ കടിച്ചു; ചികിത്സയിലായിരുന്ന സ്ത്രീ പേവിഷബാധ മൂലം മരിച്ചു
സ്വന്തം ലേഖിക
പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
പേവിഷബാധയേറ്റ് ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ എര്‍ളയത്ത് ലതയാണ് (53) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആഗസറ്റ് 28 ഉത്രാടം നാളിലാണ് ലതയെ തെരുവുനായ കടിച്ചത്.
വീട്ടിലേയ്ക്ക് സ്ഥിരമായി വരാറുള്ള തെരുവുനായ ഇവരുടെ മൂക്കില്‍ കടിക്കുകയായിരുന്നു. എന്നാല്‍ ലത പ്രതിരോധ വാക്സിനേഷൻ സ്വീകരിച്ചിരുന്നില്ല.
പിന്നാലെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]