

സംസ്ഥാനത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്സോ കേസുകള്‍; ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് പുറത്ത് ; ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്, 2023 ജൂലൈ 31 വരെയുള്ള കണക്കുകള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്സോ കേസുകളെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട്. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ നിലവിലുള്ളപ്പോഴാണ് ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുന്നത്.
2023 ജൂലൈ 31 വരെയുള്ള കണക്കുകളാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്ത് വിവിധ കോടതികളുടെ കീഴിലായി തീർപ്പുകല്‍പ്പിക്കാത്ത കേസുകളിൽ അധികവും തിരുവനന്തപുരത്തെ കോടതികളിലാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
1,384 കേസുകളാണ് തിരുവനന്തപുരത്തെ കോടതികളിൽ കെട്ടിക്കിടക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തെ കോടതികളിൽ 1,147 കേസുകളും കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകളില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]