
കുവൈത്ത് സിറ്റി- വിവാഹം കഴിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു. വിവാഹ മോചനവും നടത്തി കുവൈത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം ദാമ്പത്യം നയിച്ചവരായി ഇവര്‍.
വിവാഹ ശേഷം ഉടനടി പിരിയാന്‍ മാത്രം ഹേതുവായ കാരണം അതിലേറെ ആശ്ചര്യകരവും.
മാധ്യമ റിപ്പോര്‍ട്ടു പ്രകാരം വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കിയ വധൂ വരന്മാര് വൈവാഹിക കോടതിയില്‍ നിന്ന് ഒരുമിച്ചു പുറത്തിറങ്ങുന്നതിനിടെ കാല് വഴുതിയ വധു നിലത്തു വീണു. കൂടെയുണ്ടായിരുന്ന വരന് നീയൊരു വിഡ്ഢിയാണെന്ന് പറഞ്ഞ് വധുവിനെ പരിഹസിച്ചത്രെ.
അരിശം മൂത്ത വധു ഉടനടി ജഡ്ജിയുടെ അടുത്തേക്കു തന്നെ മടങ്ങി വിവാഹം ഒഴിവാക്കിത്തരണമെന്ന്് അഭ്യര്‍ഥിക്കുകയായിരുന്നു.
വധുവിന്റെ അഭ്യര്‍ഥന സ്വീകരിച്ച ജഡ്ജി ഇരുവരുടെയും വിവാഹം ഒഴിവാക്കിയതായി അറിയിക്കുകയും ചെയ്തു. കുവൈത്ത് ചരിത്രത്തില്‍ ഏറ്റവും ചെറിയ ദാമ്പത്യമെന്ന് വാര്‍ത്ത പുറത്തുവിട്ട
മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചു. കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) 2023 September 17 Gulf kuwait wedding Divorce title_en: Just minutes after the wedding, the couple broke up related for body: കോവിഡ് വകഭേദങ്ങള്‍ വര്‍ധിക്കുന്നു, മാസ്കും പരിമിത ലോക്ഡൗണും വേണ്ടിവരുമെന്ന് വിദഗ്ധര്‍ VIDEO പോലീസ് ദമ്പതികളുടെ ഫോട്ടോ ഷൂട്ട് വൈറലായി, അവരും മനുഷ്യരല്ലേ ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം.
ഉന്നതന്റെ ഗ്രീന്‍ സിഗ്നലായില്ല …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]