വയനാട് വൈത്തിരിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. വൈത്തിരി കണ്ണാടിച്ചോല സ്വദേശിയും സിപിഐഎം പ്രവര്‍ത്തകനുമായ എസ് മനോജ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുമായുണ്ടായിരുന്ന മുന്‍പരിചയം മുതലാക്കിയാണ് പ്രതി പീഡിപ്പിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരികയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം അധ്യാപകരോട് തുറന്നുപറഞ്ഞത്. സ്കൂള്‍ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
മുന്‍ ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി അംഗവും സജീവ സിപിഐഎം പ്രവര്‍ത്തകനുമാണ് ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Story Highlights: Sexual assault to student CPIM worker arrested in Wayanad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]