ന്യൂഡൽഹി : ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ആറംഗ സംഘമാണ് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നത്. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തെക്ക് കിഴക്കൻ ഡൽഹിയിലെ സരിതാ വിഹാറിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമസംഭവം ഉണ്ടായത്. അരവിന്ദ് മണ്ഡൽ (36) ആണ് കൊല്ലപ്പെട്ടത്. മകൻ ആകാശിനെ സ്കൂളിൽ നിന്ന് കൊണ്ടുവരുന്നതിനിടെ അരവിന്ദ് മണ്ഡലും മനോജ് ഹാൽദർ എന്നയാളും തമ്മിൽ തർക്കമുണ്ടായി. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]