കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് ബാലുശ്ശേരിയിൽ പുത്തൂര്‍വട്ടത്ത് വച്ചാണ് സംഭവം ഉണ്ടായത്. ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. അതേസമയം അപകടത്തിൽ ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ഷിഹാബ് തങ്ങള്‍ അറിയിച്ചു.
സാദിഖ് അലി ഷിഹാബ് തങ്ങളിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ അപകട വിവരമറിഞ്ഞ് മിഡിയകളും പ്രിയപ്പെട്ടവരുമായി നിരവധി പേർ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. കോഴിക്കോട് ബാലുശ്ശേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹം സുഖമായി വീട്ടിലെത്തിയിട്ടുണ്ട്. അദ്ദേഹവുമായി സംസാരിച്ച് സുഖവിവരങ്ങൾ വിലയിരുത്തി. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി.
അല്ലാഹുവിന്റെ കാരുണ്യം നമ്മുടെ മേല്‍ എപ്പോഴും ഉണ്ടാവട്ടെ.
സ്കൂളിന്റെ മുറ്റത്തും വഴിയിലും നിറയെ വാഴ നട്ടു; കാരണം പറയുന്നതിങ്ങനെ, സമീപവാസികൾക്കെതിരെ പ്രതിഷേധം
Last Updated Sep 17, 2023, 8:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]